താൾ:CiXIV139.pdf/115

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നാലാം പാദം. 95

എങ്ങുമെ ലാക്കിന്നു തട്ടിയതും ഇല്ല. || 443 ||
വിഷ്ണുഗുപ്തൻ, ഇന്നു പാൎത്തുകാണും-നേരം,
കൃഷ്ണൻ-തിരുവടിക്കൊ'ത്തവൻ, നിൎണ്ണയം || 444 ||
നന്നു നന്നേ’റ്റം നയങ്ങൾ അവനുടെ,
എന്നതു-തന്നെ പറഞ്ഞു-കൂടു സഖെ! || 445 ||
പിന്നെ എന്തെ’ല്ലാം പ്രയോഗിച്ചതും, അവൻ?”
എന്നതു കേട്ടു വിരാധഗുപ്തൻ ചൊന്നാൻ:— || 446 ||
“പൎവ്വത-രാജനെ കൊന്നതു മൂലമായ്
നിൎവ്വസിപ്പിച്ചാൻ ക്ഷപണകനെ, ക്ഷണാൽ. || 447 ||
ദാരുവൎമ്മാദിപരിപാലനംകൊണ്ടു
ഘോരമാം-വണ്ണം ശകടദാസാഖ്യനെ || 448 ||
കൊന്നു ശ്രുലത്തിന്മേൽ ഇട്ടോ-’ർ-അനന്തരം,
ചന്ദനദാസനോടാ’ശു ചാണക്യനും || 449 ||
ചെന്നു ഭവാന്റെ കളത്രം ഉണ്ടെ’ന്നിട്ടു,
എന്നും അവൻ കൊടുത്തീല’തുകൊണ്ട’ഥ, || 450 ||
ബന്ധിച്ചു പുത്ര-കളത്രാദികളോടും
അന്ധകാരം-കുണ്ടറയിൽ ഇട്ടീടിനാൻ; || 451 ||
അൎത്ഥം അവനു’ള്ളതെ’പ്പേരുമെ പിന്നെ
കുത്തി-‘ക്കവരിച്ചു കൊണ്ടു-പോയീടിനാൻ.” || 452 ||
ഇത്തരം കേട്ടു വിഷാദിച്ചു രാക്ഷസൻ
ചിത്തം ഉഴുന്ന’വനോടു ചൊല്ലീടിനാൻ:— || 453 ||
“ബന്ധു-ജനങ്ങൾക്കു ദുഃഖം ഉണ്ടാക്കുവാൻ
അന്ധനാം-ഞാൻ ഒരു-കാരണമായ,‘ഹൊ! || 454 ||
നന്ദ-വിനാശെ മരിയായ്ക കൊണ്ടി’പ്പോൾ
ചന്ദനദാസാദികളായ-ബന്ധുക്കൾ || 455 ||
അന്തം ഇല്ലാതോ-’ളം ഉള്ള-ദുഃഖങ്ങളും
(എന്തൊ’രു-കഷ്ടം!) അനുഭവിക്കുന്നതും! || 456 ||
മോഹം ഓരോന്നെ നിനച്ചു നിനച്ചു ഞാൻ
ഹാ! ഹാ! മരിയാതി’രുന്നേൻ, ഇതു കാണ്മാൻ! || 457 ||
വിശ്വാസം ഏറുന്ന-ചന്ദനദാസനും

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/115&oldid=181964" എന്ന താളിൽനിന്ന് ശേഖരിച്ചത്