താൾ:CiXIV139.pdf/114

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

94 നാലാം പാദം.

ദോഷ-ചൂൎണ്ണം-അതു-തന്നെ ഭുജിപ്പിച്ചു || 428 ||
കൊല്ലിച്ചിതു ചണകാത്മജൻ; പിന്നയും
നല്ല-ധനവാൻ-പ്രമോദകൻ-തന്നെയും, || 429 ||
ക്ഷോഭം ഉൾക്കൊണ്ടു ധനം കണ്ടു കൊല്ലിച്ചു;
ബീഭത്സകാദികൾ-തന്നയും കൊന്നിതെ.” || 430 ||
ബന്ധു-വൃത്താന്തങ്ങൾ ഇങ്ങിനെ-കേട്ടു’ടൻ,
അന്തരാ ദുഃഖേന ചൊല്ലിനാൻ, രാക്ഷസൻ:— || 431 ||
“അയ‌്യോ! നിരൂപിച്ചു കാണ്ക നീ, മൌൎയ്യന്റെ
ദൈവാനു-കൂലങ്ങൾ! എന്തു ചൊല്ലാവതും! || 432 ||
പൂൎവ്വം അവനെ വധിപ്പാൻ നിയോഗിച്ച-
-സൎവ്വ-മനോഹരി‘യാം-വിഷ-കന്യകാ || 433 ||
ഉൎവ്വീപതി‘യായ-മൌൎയ്യനു തട്ടാതെ
പൎവ്വത-രാജന’കപ്പെട്ടിതു, ബലാൽ. || 434 ||
അൎദ്ധ-രാജ്യത്തെ ഹരിപ്പാൻ ഇരുന്നവൻ
ചത്തതും മൌൎയ്യനൊ’രു-ഗുണമായ് വന്നു. || 435 ||
കൎണ്ണൻ പുരാ മഹാഭാരത-സംഗരെ
വിണ്ണവർ-നാഥൻ കൊടുത്തോ-’രു-വേൽകൊണ്ടു || 436 ||
അൎജ്ജുനൻ-തന്നെ കുലചെയ്ത വേണം എ (ന്നു)
ന്നു’ജ്വല-വീരനായ് വാഴും-ദശാന്തരെ, || 437 ||
കൃഷ്ണൻ-തിരുവടി-തൻ-വൈഭവംകൊണ്ടു,
വിഷ്ണുവിന്നേ’ലാതെ, വേൽ-അതു കൊണ്ട’ഥ || 438 ||
നന്നായ് മരിച്ചു ഘടോല്കചനാകിയോ-’ർ-
-എന്നുടെ പേർ ഉടയോനും ആക്കീടിനാൻ. || 439 ||
എന്ന-പോൽ ഞാൻ ക്ഷപണകൻ തന്നൊ-’രു-
-കന്യാ-വിഷംകൊണ്ടു മൌൎയ്യനെ കൊല്ലുവാൻ || 440 ||
കല്പിച്ചതാ’ശു ചാണക്യ-നയംകൊണ്ടു
കെല്പോടു പൎവ്വത-രാജനാ’ക്കീടിനാൻ || 441 ||
കൎണ്ണന്റെ വേൽകൊണ്ടും എൻ-വിഷ-നാരിയും
തിണ്ണം ഒരു-പുമാനെ കൊല്ലുകെ‘യുള്ളു. || 442 ||
ഞങ്ങൾക്കി’രുവൎക്കു, വേലും തരുണിയും

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/114&oldid=181963" എന്ന താളിൽനിന്ന് ശേഖരിച്ചത്