താൾ:CiXIV139.pdf/113

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നാലാം പാദം. 93

ഇന്നൊ’രു-വൎമ്മമായ് നിന്നീല’വനെ’ങ്കിൽ. || 413 ||
കനിവിനൊടു കുസുമപുര-വൃത്താന്തം ഒക്കവെ
കഥയ കഥ‘യാശു കേൾക്കേ’ണം എടൊ!സഖെ!” || 414 ||
ഇത്ഥം ആകൎണ്ണ്യ വിരാധഗുപ്തൻ-താനും
ഉത്തമമാത്യനോടോ’ൎത്തു ചൊല്ലീടിനാൻ:— || 415 ||
“ഏതൊ’രു-ദിക്കു പിടിച്ചു പറയേ’ണ്ട (തേ)
തേ’തും അറിഞ്ഞീല ഞാൻ, എന്ന’റിഞ്ഞാലും!” || 416 ||
എന്നതു കേട്ടു കുല-മന്ത്രി-വീരനും
ചൊന്നാൻ, വിരാധഗുപ്താഖ്യനോടി’ങ്ങിനെ:— || 417 ||
ചന്ദ്രഗുപ്തന്റെ പുര-പ്രവേശാദിയും
മന്ദനാം-മൌൎയ്യനെ കൊന്നു-കളവാനായ് || 418 ||
തീക്ഷ്ണരസവാദികളാം-അവർകളും
രൂക്ഷതയോടെ’ന്തു ചെയ്തതെ’ന്നു’ള്ളതും || 419 ||
ദാരുവൎമ്മാവും അംബഷുനും വൈദ്യനും
ഘോരമായെ’ന്തോ’ന്നു ചെയ്തതെ’ന്നു’ള്ളതും || 420 ||
ശത്രു-ജനത്തിൻ-പ്രവൃത്തി എന്തെ’ന്നതും
ഇത്തരം ഒക്കെ പറക നീ, വൈകാതെ.” || 421 ||
എന്നതു കേട്ടു, വിരാധഗുപ്തൻ തദാ
മന്ദ-സ്മിതം ചെയ്തു’വനോടു ചൊല്ലിനാൻ:— || 422 ||
“ ഒന്നും ഫലിച്ചീല; പിന്നെ അവർകൾക്കു
വന്നിതു നാശവും, എന്നെ പറയേ’ണ്ടു. || 423 ||
ദാരുവൎമ്മാവിന്റെ യന്ത്ര-പ്രയോഗങ്ങൾ
മൌൎയ്യന’ല്ല’ംബഷുനായി ഫലിച്ചിതു. || 424 ||
ദാരുവൎമ്മാവ’ഥ മൌൎയ്യൻ എന്നോ’ൎത്തു’ള്ളിൽ,
വൈരോധകനെയും കൊന്നാൻ, അതു-നേരം. || 425 ||
പൌര-ജനങ്ങളും മ്ലേഛ്ശരുമായ് പിന്നെ
ദാരുവൎമ്മാവിനെയും തച്ചുകൊന്നിതെ. || 426 ||
ആൎക്ക’റിയാം അഹൊ! ചാണക്യ-നീതികൾ,
ഒക്കവെയും അവൻ-തന്റെ പ്രയോഗങ്ങൾ? || 427 ||
ഭോഷനായു’ള്ള-ഭിഷക്കിനെ‘ക്കൊണ്ട’വൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/113&oldid=181962" എന്ന താളിൽനിന്ന് ശേഖരിച്ചത്