താൾ:CiXIV139.pdf/112

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

92 നാലാം പാദം.

ചോറ്റിനും ഇല്ല രുചി ഏതുമെ, സഖെ! || 398 ||
എന്നുടെ സ്വാമി‘യാം-നന്ദ-മഹീപതി
എന്നെ ഈ-വണ്ണം ആക്കി‘ച്ചമച്ചീടിനാൻ. || 399 ||
രാക്ഷസൻ എന്നു’ള്ള തൊ’ട്ടേ’ടമെ ഉള്ളു ;
കാൽക്ഷണം എന്നെ പിരിഞ്ഞാൽ പൊറുക്കുമൊ? || 400 ||
ഞാൻ ഒരു-കാൎയ്യം നിരൂപിച്ച’റിയിച്ചാൽ,
മാനസെ ഭൂപനു കാൎയ്യം അതു-തന്നെ! || 401 ||
ബന്ധു‘വായു’ള്ളൊ-’രു-ചന്ദനദാസന്റെ
മന്ദിരത്തിങ്കൽ കുഡുംബത്തെയും വെച്ചു || 402 ||
ധൈൎയ്യം ഉൾക്കൊണ്ടു പുറപ്പെട്ടു പോന്നു, ഞാൻ
കാൎയ്യം അല്ലാതൊ’ന്നു ചെയ്തതും ഇല്ലെ’ടൊ! || 403 ||
ബന്ധു-ജന-മനോധൈൎയ്യം ഉണ്ടാവതി (നെ)
നെ’ന്തോ’ന്നു വേണ്ടതെ’ന്നാൽ, അതും ചെയ്തു, ഞാൻ || 404 ||
തീക്ഷ്ണനായു’ള്ളൊ-’രു-മൌൎയ്യനെ കൊല്ലുവാൻ
തീക്ഷ്ണരസവാദികളെയും കല്പിച്ചു. || 405 ||
അതിന’വർകളെ ഭരിച്ചീടുവാനായി, ഞാൻ
അഥ ശകടദാസനെ കല്പിക്കയും ചെയ്തു. || 406 ||
അനുദിനം അരാതി-വൃത്താന്തം അറിവതി (ന)
ന’തിനിപുണരാം-ക്ഷപണാദികൾ-തമ്മയും || 407 ||
കുസുമപുരി-തന്നിൽ അങ്ങാ’ക്കീട്ടും ഉണ്ട’ഹൊ!
കിം ഇഹ ഫലം എന്നു തോന്നുന്നതും ഉണ്ടെ’ടൊ! || 408 ||
എന്നുടെ സ്വാമി‘യാം- സൎവ്വാൎത്ഥസിദ്ധി-താൻ
തന്നുടെ മക്കളാം-മൌൎയ്യാദി-ദുഷ്ടരെ || 409 ||
(ശാൎദ്ദല-പോതങ്ങളെ പോലെ) പോറ്റിനാൻ:
നിദ്ദയൻ ഇന്ന’വരിൽവെച്ചൊ’രു-ദുഷ്ടൻ- || 410 ||
-കാരണമായ് വന്നു ഭൂപനു നാശവും;
മാറുമൊ താപം ഇനിക്ക,‘തു ചിന്തിച്ചാൽ? || 411 ||
എന്നതുകൊണ്ടു ഞാൻ, കാലാന്തരംകൊണ്ടു,
മന്നനായ് വാഴുന്ന-ചന്ദ്രഗുപ്തൻ-തന്നെ || 412 ||
കൊന്നു പരിഭവം തീൎത്തു-കൊൾവൻ, ദൈവം

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/112&oldid=181961" എന്ന താളിൽനിന്ന് ശേഖരിച്ചത്