താൾ:CiXIV139.pdf/111

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നാലാം പാദം. 91

ആശു ഭവാൻ ഇഹ ഞങ്ങളെ‘യൊക്കവെ || 383 ||
കനിവിനൊടും, പണ്ടു’ള്ള-പോലെ, പദവിയെ
കാലാന്തരംകൊണ്ട’നുഭവിപ്പിച്ചീടും.” || 384 ||
നീതിമാനാകിയ-രാക്ഷസൻ പിന്നെയും
ആതുരനായ’വൻ-തന്നോടു ചൊല്ലിനാൻ:— || 385 ||
“കഷ്ടം അത്രെ തുലൊം പാൎത്തു കാണും-നേരം,
നഷ്ടമായ് വന്നിതു, നന്ദ-കുലം സഖെ! || 386 ||
(വൃഷ്ണി-കുലം മുനി-ശാപാൽ അതു പോലെ)
വിഷ്ണുഗുപ്തൻ-തന്റെ ദുൎന്നയംകൊണ്ട’ഹൊ! || 387 ||
നന്ദ-കുലത്തിനു വന്നിതു, നാശവും!
മന്ദനായു’ള്ള-ഞാൻ ശേഷിക്കയും ചെയ്തു. || 388 ||
അന്നു ഞാൻ ചാകാതി'രിപ്പാൻ അവകാശം
മന്നരിൽ സ്നേഹം ഇല്ലായ്കയും അല്ല (കേൾ!) || 389 ||
മാനുഷ-ഭൂതിയിൽ ആശകൊണ്ടും അല്ലെ;
പ്രാണ-വിനാശ-ഭയംകൊണ്ടും അല്ലെ’ടൊ! || 390 ||
ഇത്തരങ്ങൾ നിരൂപിച്ച’ല്ലെ,’ടൊ! സഖെ,
നിത്യം പര-ദാസ്യം ഏറ്റു തന്നെ, വയം! || 391 ||
സ്വൎഗ്ഗെ മരുവും-മമ ഭൂപതിക്ക’രി-
-വൎഗ്ഗം അശേഷം ഒടുക്കുന്ന-നേരത്തു || 392 ||
സന്തോഷം ഉണ്ടാകും എന്നു’ള്ള തോ’ൎത്തു, ഞാൻ,
സന്തതം ആവതു ചെയ്യുന്നതും എടൊ! || 393 ||
ഒന്നുകൊണ്ടും ഫലിക്കുന്നതും ഇല്ലി’തി (ന്നൊ)
ന്നൊ’ന്നു നിരൂപിച്ചാൽ ഒക്കയും നിഷ്ഫലം. || 394 ||
ഭിത്തിയുണ്ടെ’ങ്കിലെ ചിത്രം ഉള്ളു, സഖെ!
ഇത്ര-നയ-പ്രയോഗങ്ങൾക്കു കിം ഫലം? || 395 ||
സ്വാമി-വിനാശം നിനച്ചു നിനച്ചൊ’രു-
-കാമവും ഇല്ലി’നിക്കൊ’ന്നിങ്കലും, എടൊ! || 396 ||
രാത്രിയിൽ ചെന്നു കിടന്നാൽ, ഉറക്കവും
ഓൎത്തോ’ൎത്തോരോ-തരം ഇല്ലി’നിക്കൊ’ട്ടുമെ. || 397 ||
അറ്റം ഇല്ലാതൊ-’രു-ദുഃഖം മുഴുക്കയാൽ

12*

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/111&oldid=181960" എന്ന താളിൽനിന്ന് ശേഖരിച്ചത്