താൾ:CiXIV139.pdf/110

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

90 നാലാം പാദം.

വല്ലാതെ‘യുള്ള-’ഹി-തുണ്ഡിക-വേഷമായ് || 368 ||
കണ്ടതു-നേരം തന്നു-’ള്ളിൽ അമാത്യനും
ഉണ്ടായതി’ല്ല’വൻ ആർ എന്നതും, തദാ. || 369 ||
പിന്നയും പിന്നയും സൂക്ഷിച്ച-നേരത്തു
ധന്യനാം-മന്ത്രിക്കു തന്നു-’ള്ളിൽ ഉണ്ടായി; || 370 ||
ഉണ്ടായ-നേരം അമാത്യ-പ്രവരനും
ഉണ്ടായ-ദുഃഖേന വേഗാൽ എഴുന്നീറ്റു, || 371 ||
കണ്ണു-നീർ ഓലോ’ല-വീണു, പരവശാൽ
നന്നായ'വനെ മുറുക-‘ത്തഴുകിനാൻ. || 372 ||
കയ‌്യും പിടിച്ചു കൂട്ടി-‘ക്കൊണ്ടു പോന്നു, തൻ-
-പൎയ്യങ്ക-സീമനി നന്നായി’രുത്തിനാൻ. || 373 ||
താനും ഇരുന്നു പുനർ അവൻ-തന്നോടു
ദീനനായ് ഏവം പറഞ്ഞു തുടങ്ങിനാൻ:— || 374 ||
“കഷ്ടം കറവന്റെ വേഷം ധരിക്കയാൽ,
ഒട്ടും ഭവാനെ അറിഞ്ഞീല ഞാൻ, അഹൊ! || 375 ||
മംഗല-രൂപനായ് കണ്ടൊ-’രു-നിന്നെ, ഞാൻ
ഇങ്ങിനെ-കണ്ടേൻ ഇതു-കാലം, ൟശ്വര! || 376 ||
ഭൂപാല-വീരനായു’ള്ളോ-’രു-നമ്മുടെ
ദേവനാം-സൎവ്വാൎത്ഥസിദ്ധി ഉള്ളോ-’രു-നാൾ, || 377 ||
ആപാദ-ചൂഡം അണിഞ്ഞാ’ഭരണങ്ങൾ
ആവോ-’ളം ഉള്ള-പദവിയോടും കൂടി || 378 ||
കേവലം നിന്നെ ഞാൻ കാണുമാറാ’കുവാൻ
ആവതി'ല്ല’ല്ലൊ? വിധി-വിഹിതം ഇദം!” || 379 ||
ഇത്ഥം പറഞ്ഞും ഒരോന്നെ നിരൂപിച്ചും
ചിത്ത-വിഷാദാൽ കരഞ്ഞു തുടങ്ങിനാൻ. || 380 ||
മന്ത്രി-പ്രവരൻ കരയുന്നതു-നേരം
അന്തരം കൂടാത’വനും ഒരു-ശോകം || 381 ||
മന്ദം-മന്ദം തലോടി‘ക്കൊണ്ട’മാത്യനെ
മന്ദം വിരാധഗുപ്തൻ പറഞ്ഞീടിനാൻ:— || 382 ||
“അലം, അലം!ഇത’രുത’രുതു ദുഃഖം, മഹാമതെ!

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/110&oldid=181959" എന്ന താളിൽനിന്ന് ശേഖരിച്ചത്