താൾ:CiXIV139.pdf/109

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നാലാം പാദം. 89

മൌൎയ്യൻ ഇരിക്കും-എഴു-നില-മാടത്തിൽ
വീൎയ്യം ഏറീടുന്ന-സിംഹാസനം ഏറി, || 354 ||
കാണ്മാൻ ഭവാനെ അവകാശം ഉണ്ടെ’ങ്കിൽ
വാങ്ങാം ഇത’ന്നു ഞാൻ, ഏതും മടിയാതെ.” || 355 ||
എന്നതു കേട്ടു മലയകേതു-താനും
മന്ദ-സ്മിതം ചെയ്ത’വനോടു ചൊല്ലിനാൻ:— || 356 ||
(മ:)“അതിനെ’ളുതു, തവ മനസി കാരുണ്യം ഉണ്ടെ’ങ്കിൽ;
അന്നു തരുവാൻ ഇത’ല്ലെ’ന്ന’റികെ’ടൊ! || 357 ||
ഇന്നി’തു വാങ്ങുക വേണം ഭവാൻ, പുനർ,
എന്നെ കുറിച്ചൊ’രു-കാരുണ്യം ഉണ്ടെ’ങ്കിൽ; || 358 ||
ഇങ്ങിനെ-കേട്ടു പറഞ്ഞാൻ, അമാത്യനും:—
(രാ:)“അങ്ങൊ’ത്ത-വണ്ണം അനുഷ്ഠിച്ചു-കൊള്ളുക.” || 359 ||
പൎവ്വത-പുത്രൻ അതു കേട്ട-നേരത്തു
ദിവ്യമായു’ള്ളൊ-’രു-പൊൻ-മണി-മാലയും, || 360 ||
മോദം ഉൾക്കൊണ്ടു, മന്ത്രീന്ദ്രൻ-കഴുത്തിൽ അ (ങ്ങാ)
ങ്ങാ’ദര-പൂൎവ്വം അലങ്കരച്ചീടിനാൻ. || 361 ||
സന്തോഷം ആൎന്ന’വൻ യാത്ര പറഞ്ഞിതു;
മന്ത്രി-പ്രവരൻ പൂരം പൂക്കു മേവിനാൻ. || 362 ||

രാക്ഷസനായു’ള്ള-’മാത്യ-പ്രവരനു
സാക്ഷാൽ-സഖി‘യാം-വിരാധഗുപ്താഖ്യനും || 363 ||
കെൽപ്പു’ള്ള-രാക്ഷസൻ-തന്റെ നിയോഗത്താൽ
ശില്പമായ് ഒർ-അഹി-തുണ്ഡിക-വേഷമായ് || 364 ||
പാമ്പിൻ-കുലടകൾ കെട്ടി‘യെടുത്ത’വൻ
പാമ്പും ആടിച്ചുനടന്നുകൊണ്ട’ക്കാലം, || 365 ||
പുഷ്പപുരത്തിങ്കൽ ഉള്ളോ-’രു-വൃത്താന്തം
എപ്പേരുമെ‘യറിഞ്ഞി’ങ്ങു വന്നീടിനാൻ. || 366 ||
ഉത്തമ-മന്ത്രി-തൻ-മുമ്പിൽ അവൻ-താനും
ചിത്താകുലിതനായ് ചെന്നു നിന്നീടിനാൻ. || 367 ||
നല്ലനായു’ള്ള-വിരാധഗുപ്തൻ-തന്നെ

12

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/109&oldid=181958" എന്ന താളിൽനിന്ന് ശേഖരിച്ചത്