താൾ:CiXIV139.pdf/108

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

88 നാലാം പാദം.

വിരവിനൊടു ബത മലയകേതു-തന്നെ‘ക്കണ്ടു
വിശ്വാസം ഉള്ളൊ-’രു-മന്ത്രി‘യായീടിനാൻ || 339 ||
അവനും അതു-കാലം അ-‘പ്പൎവ്വത-രാജനോ (ടൌ)
ടൌ’ചിത്യമായതു പാൎത്തു ചൊല്ലീടിനാൻ:– || 340 ||
(ഭാഗുരായണൻ) “തവ സചിവനായു’ള്ള -രാക്ഷസ-മന്ത്രിക്കു
തൂമയോടൊ’ന്നു സമ്മാനിക്കയും വേണം.” || 341 ||
പ്രിയ-സചിവ-നയ-വചന-നിശമന-ദശാന്തരെ
പൎവ്വത-പുത്രനും രാക്ഷസാമാത്യനെ || 342 ||
ചൊല്ലി വിട്ടി'ങ്ങു വരുത്തി അവനോടു
ചൊല്ലിനാൻ, എത്രയും നല്ല-മധുരമായി:— || 343 ||
(മലയകേതു) “കോപ്പുകൾ ഒന്നും ഭവാനി’ല്ലയാഞ്ഞ’ഹൊ!
ഉൾപ്പൂവിൽ ഉണ്ടൊ,’രു-ഖേദം ഇനിക്കെ’ടൊ! || 344 ||
സ്വാമി-വിനാശം നിനച്ചു ഭവാനൊ’രു-
-കാമം ഒന്നിങ്കലും ഇല്ലെ’ന്നി’രിക്കിലും, || 345 ||
ഞാൻ ഒരു-ഭൂഷണം തന്നാൽ, അതു ഭവാൻ
മാനിച്ച’ലങ്കരിക്കേ’ണം, മഹാമതെ!” || 346 ||
ഇത്ഥം ഉരചെയ്തു തന്റെ കഴുത്തിന്നു
സത്വരം നല്ലൊ-’രു-മാല‘യഴിച്ചാ’വൻ || 347 ||
മന്ത്രി-പ്രവരനു കാട്ടിയ-നേരത്തു
സന്താപം ഉൾക്കൊണ്ട’വനും ഉരചെയ്താൻ:— || 348 ||
(രാ:)“ശ്രൂര! സുകുമാര! വീര-ശിഖാ-മണെ!
തീരാത-ദുഃഖങ്ങൾ ഉണ്ടെ’ന്നി’രിക്കിലും || 349 ||
ചിന്തിക്കുമാറി’ല്ല, മുമ്പിൽ കഴിഞ്ഞതു;
എന്തു ഫലം, അതു ചിന്തിച്ചി’നിക്ക’ഹൊ? || 350 ||
നിന്തിരുവുള്ളം എന്നെ‘ക്കുറിച്ചു’ണ്ടെ’കിൽ
എന്തി’നിക്കു’ള്ളതു സങ്കടം, ഭൂപതെ? || 351 ||
വീൎയ്യവും കോപവും നാണവും ഖേദവും
ശൌൎയ്യവും ഇല്ലാതെ,‘യുള്ള-ദേഹത്തിന്മേൽ || 352 ||
ചേരുക‘യില്ല, ഭവാൻ തന്ന-ഭൂഷണം;
പോരാത്ത-ഞാൻ എന്തു വാങ്ങുന്നതും, പിന്നെ? || 353 ||

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/108&oldid=181957" എന്ന താളിൽനിന്ന് ശേഖരിച്ചത്