താൾ:CiXIV139.pdf/107

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നാലാം പാദം. 87

ഒക്കവെ കുത്തി‘ക്കവൎന്നു-കൊണ്ട’ന്ന’വർ
വെക്കം നൃപനുടെ മുമ്പിൽ വെച്ചീടിനാർ. || 325 ||
ചന്ദനദാസനു’ള്ള-’ൎത്ഥം എപ്പേരുമെ
ചന്ദ്രഗുപ്തൻ-തനിക്കാ’യോ-’ർ-അനന്തരം || 326 ||
സന്തോഷം ഉൾക്കൊണ്ടു കൌടില്യ-വിപ്രനും
അന്തഃകരണത്തിൽ ഇങ്ങിനെ-ചിന്തിച്ചാൻ:— || 327 ||
—രാക്ഷസാമാത്യനെ‘ച്ചൊല്ലി‘യിവൻ ഇ (ന്നു)
ന്നു’പേക്ഷിക്കും (അല്ലൊ?) നിജമായ-ജീവിതം. || 328 ||
ചന്ദനദാസനെ കൊല്ലുന്ന-നേരത്തു
മന്ത്രി-പ്രവരൻ മരിക്കും എന്നും ദൃഢം! || 329 ||
സാരമായു’ള്ളതു സാധിപ്പതിന്നൊ’രു-
-കാരണമായ് വരും, ചന്ദനദാസനും— || 330 ||

ഇത്ഥം ഓരോ-തരം ചിന്തിച്ചു ചിന്തിച്ചു
പൃത്ഥ്വീ-സുരേന്ദ്രൻ ഇരിക്കും-ദശാന്തരെ, || 331 ||
ഭദ്രഭടനും പുരുഷദത്താഖ്യനും
ഭദ്ര-ബലം ഉള്ള-ഡിങ്കാരതൻ-താനും || 332 ||
വമ്പനായു’ള്ള-ബലഗുപ്തനും പിന്നെ
കമ്പം ഇല്ലാതോ-രു-രാജസേനൻ-താനും, || 333 ||
ഉത്തമനായു’ള്ള-രോഹിതാക്ഷൻ-താനും,
ശക്തൻ വിജയവൎമ്മാവെ’ന്ന-വീരനും, || 334 ||
ഉത്തമ-മന്ത്രി‘യായ് തത്ര വാണീടുന്ന-
-ബുദ്ധിമാനാം-ഭാഗുരായണൻ എന്നി’വർ || 335 ||
മുന്നം പുറപ്പെട്ടു പോയതു ചിന്തിച്ചു,
വന്നിതു സങ്കടം, നാട്ടിൽ-ഉള്ളോർകൾക്കു. || 336 ||
കൌടില്യൻ എല്ലാവരോടും പറഞ്ഞ’വർ-(ക്കാ)
-ക്കാ′ടൽ ഉണ്ടായതും പോക്കിനാൻ, അ-‘ന്നേരം. || 337 ||

വിഷ്ണു ഗുപ്തന്റെ നിയോഗവും കൈക്കൊണ്ടു
ധൃഷ്ടനാകും-ഭാഗുരായണ-മന്ത്രിയും || 338 ||

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/107&oldid=181956" എന്ന താളിൽനിന്ന് ശേഖരിച്ചത്