താൾ:CiXIV139.pdf/106

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

86 നാലാം പാദം.

—സുഹൃദി മമ കരുണ പുനർ ഏറ്റം ഉണ്ടാകയാൽ,
സൎവ്വ-സ്വ-ഹാനി വരികേ’ന്നതും വന്നു. || 310 ||
ബന്ധു-നിമിത്തം വരുന്ന- വിപത്തുക്കൾ
സന്തതം ഒക്കെ സഹിക്കെ’ന്നതെ വരൂ— || 311 ||
എന്നു നിരൂപിച്ചു നിൽക്കുന്ന-നേരത്തു
ചെന്നു പിടിച്ചതു, ചന്ദനദാസനെ || 312 ||
കാലാന്തകോപമന്മാരായ് മരുവുന്ന-
-കാലപാശാഖ്യനും ദണ്ഡപാശാഖ്യനും; || 313 ||
കാലും കരവും വരിഞ്ഞ,’വൻ-തന്നുടെ
കാല-ദോഷത്താൽ, അവർകൾ-ഇരുവരും || 314 ||
പുത്ര-കളത്രാദികളോടു കൂടെ,‘യ(ങ്ങെ)
ങ്ങെ’ത്രയും ഭീഷണമായി പറഞ്ഞ,’വർ || 315 ||
കണ്ടക-പാഷാണ-സഞ്ചിതമായു’ള്ള-
-കുണ്ടറ-തന്നിൽ പിടിച്ചു തള്ളീടിനാർ; || 316 ||
വാതിലും പിന്നെ അടച്ചു പുട്ടീടിനാർ.
ഭീതി പൂണ്ട’യ‌്യോ! വിധി-ബലം എന്നോ’ൎത്തു || 317 ||
ചേതസി വന്നൊ-’ർ-അഴൽ പൂണ്ട’വർകളും
അതുരന്മാരായ് അതിൽ കിടന്നീടിനാർ. || 318 ||
പിന്നെ‘യവർകളും മറ്റു’ള്ള വരുമായ്
ചന്ദനദാസന്റെ വീട്ടിൽ അകം പൂക്കു || 319 ||
അറ്റം ഇല്ലാതോ′ളം ഉള്ള-നിധികളും,
അറ്റം ഇല്ലാതു’ള്ളൊ-’ർ- ആഭരണങ്ങളും, || 320 ||
വൈഡൂൎയ്യ-പത്മരാഗേന്ദ്രനീലാദി‘യാം-
-വൈശിഷ്ട്യം ഉള്ള-രത്നങ്ങൾ നിറച്ചു′ള്ള- || 321 ||
-രത്ന-കുംഭങ്ങൾ അവധി കൂടാതെയും,
രത്നം പതിച്ചു’ള്ള-ഛത്ര-ഗണങ്ങളും, || 322 ||
സ്വൎണ്ണങ്ങൾ (കണ്ടി-‘ക്കണക്കിൽ നിൎമ്മിച്ചുള്ള (തെ)
തെ’ണ്ണം ഇല്ലാതോ’ളം എന്നെ പറയാവു). || 323 ||
പട്ടുകൾ ഒരോ-തരം നിറച്ചീടുന്ന-
-പെട്ടികളും ഓല-‘പ്പെട്ടി-പാത്രങ്ങളും, || 324 ||

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/106&oldid=181955" എന്ന താളിൽനിന്ന് ശേഖരിച്ചത്