താൾ:CiXIV139.pdf/105

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നാലാം പാദം. 85

വാളും എടുത്തു കോപിച്ചു ചാണക്യനും
ചീളെ’ന്നു പാഞ്ഞുവരുന്നതു കണ്ട’ഥ || 295 ||
ചന്ദനദാസനും ചഞ്ചലം കൂടാതെ
മന്ദ-ഹാസം കലൎന്നി’ങ്ങിനെ-ചൊല്ലിനാൻ:— || 296 ||
(ച:)“ഏതും ഒരു-ഭയം ഇല്ല മമ, ഭവാൻ
ചാതുൎയ്യമോടു തല‘യറുത്തീടുക! || 297 ||
എന്നുടെ കണ്ഠവും, അങ്ങു′ള്ള-വാളുമായ്
ഒന്നിച്ചു വന്നാൽ, മടിക്കേ’ണമൊ, പിന്നെ? || 298 ||
ആരും ഇഹ വന്നു കൈ പിടിപ്പാൻ ഇല്ല;
നേരെ തല(‘യിതാ!) വെട്ടീടുക, ഭവാൻ!” || 299 ||
ചന്ദനദാസൻ ഈ-വണ്ണം പറഞ്ഞ-‘പ്പോൾ,
മന്ദിച്ചു വാങ്ങി-നിന്നാൻ, ചണകാത്മജൻ. || 300 ||
ഉൾക്കരളിൽ കിളരുന്നോ-’രു-കോപേന
ചിക്കനെ ചാണക്യ-വിപ്ര-കുലോത്തമൻ || 301 ||
അ-‘ക്കാലപാശികൻ-തന്നയും അ-‘ന്നേരം
മൂൎക്ക്വനാകും-ദണ്ഡപാശികൻ-തന്നയും || 302 ||
ചന്തമോടാ’ശു വിളിച്ചീടിനാൻ; അഥ
കുന്തവും ഏന്തി‘പ്പിടിച്ച’വരും വന്നാർ. || 303 ||
(ചാ:)“അന്ധനായ് മന്ത്രിക്കു ബന്ധു‘വായീടുന്ന-
-ചന്ദനദാസനായു’ള്ളൊ-’ർ-ഇവനയും, || 304 ||
ബന്ധിച്ച’വന്റെ കളത്ര-പുത്രാദിയും
ബന്ധുക്കളായ’വനു’ള്ള-ജനത്തെയും || 305 ||
കൊണ്ടുചെന്ന’ന്ധ-തമിസ്ര-സമാനമാം-
-കുണ്ടറ-തന്നിൽ ഇട്ടീടുക, വൈകാതെ! || 306 ||
എന്ന’ല്ലി,‘വനു’ള്ള-ഭണ്ഡാരം ഒക്കവെ
തിണ്ണം കവൎന്നിങ്ങു കൊണ്ടു പോന്നീടുക! || 307 ||
ചന്ദ്രഗുപ്തൻ-നൃപൻ ഇങ്ങിനെ-കല്പിച്ചു
ചന്ദനദാസനോടെ’ന്ന’റിഞ്ഞീടുവിൻ!” || 308 ||
ചണക-സുത-വചനം അഥ കടുമയൊടു കേട്ടൊ-’രു-
-ചന്ദനദാസനും അന്തരാ ചിന്തിച്ചാൻ:— || 309 ||

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/105&oldid=181954" എന്ന താളിൽനിന്ന് ശേഖരിച്ചത്