താൾ:CiXIV139.pdf/104

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

84 നാലാം പാദം.

നിന്റെ കളത്രത്തെയും പ്രാണനേയും ആ-
-രാന്റെ കളത്രത്തെ‘ക്കൊണ്ടു തടുത്തു നീ || 280 ||
കാത്തുകൊണ്ടീടുവാൻ ആവിൎഭവിക്ക നിൻ-
-ചിത്തത്തിൽ എന്നെ ഗുണം വരൂ, നിൎണ്ണയം!” || 281 ||
(ച:)“ഭീഷണമായു’ള്ള-വാക്കുകൾ എന്തിനു
ദോഷ-വിഹീനനാം-എന്നോടു ചൊല്ലുന്നു? || 282 ||
സത്യം അമാത്യ-കളത്രം എൻ-പത്തനെ
നിത്യവും വെച്ചു രക്ഷിച്ചു-കൊള്ളുന്നു, ഞാൻ! || 283 ||
എന്നും തരികയും ഇല്ലെ’ന്നു നിൎണ്ണയം!
എന്നാൽ, വരുത്താവതൊ’ക്കെ വരുത്തുക; || 284 ||
ഇല്ലെ’ന്നു നൂറു-’രു-ചൊല്ലിയാലും, പുനർ
ഇല്ല വിശ്വാസം എന്നാൽ, എന്തു ചെയ്വതും?” || 285 ||
(ചാ:)“ഇ-‘ത്തൊഴിൽ-താവകം നന്നല്ല, നിൎണ്ണയം!
ചിത്തത്തിൽ നിശ്ചയം വന്നിതൊ, ചൊല്ലു, നീ?” || 286 ||
(ച:)“നന്നായു’റച്ചി’ളകാതോ-’രു-നിശ്ചയം
വന്നു കിടക്കുന്നിതി’ല്ലൊ,’രു-സംശയം!” || 287 ||
ഇത്തരം സാമ-ദാനാദികൾകൊണ്ട’വൻ-
-ചിത്തം ഇളകാതെ കണ്ടു, ചാണക്യനും || 288 ||
എത്രയും ചന്ദനദാസനെ മാനിച്ചു,—
ചിത്രം ഇവൻ-തൊഴിൽ—എന്നു നിരൂപിച്ചാൻ: || 289 ||
പിന്നെയും ശ്രേഷ്ഠീ-വരനോടു ചൊല്ലിനാൻ:—
(ചാ:)“നിൎണ്ണയം നന്നായി വന്നിതൊ, മാനസെ?” || 290 ||
എന്നു ചാണക്യൻ പറഞ്ഞോ-’ർ-അനന്തരം,
(ച:)“നിൎണ്ണയം വന്നിതെ” ’ന്നാൻ, മണികാരനും. || 291 ||
അതികുപിതനായു’ടൻ ചാണക്യ-വിപ്രനും
അസിലത‘യുലഞ്ഞു നിന്നിങ്ങനെ-ചൊല്ലിനാൻ:— || 292 ||
(ചാ:)“ഝടിതി തവ ഗള-തലം അറുപ്പതിന്നേ’ഷ-ഞാൻ,
ചന്ദ്രഗുപ്താവനീശാജ്ഞയാൽ, ദുൎമ്മതെ! || 293 ||
ഖല! വണിജ! ശഠ-ഹൃദയ! സാംപ്രതം നിന്നയും
കാത്തുകൊണ്ടീടുമൊ രാക്ഷസൻ, വന്നി’പ്പോൾ?” || 294 ||

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/104&oldid=181953" എന്ന താളിൽനിന്ന് ശേഖരിച്ചത്