താൾ:CiXIV139.pdf/103

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നാലാം പാദം. 83

-ശിശിരകര-മഹിത-കുലം എന്ന-പോലെ ഒരു-
-സിംഹ-വദനത്തിൽ ഉള്ളൊ-’രു-ദംഷ്ട്രയെ || 265 ||
പരിചൊടു പറിച്ചു-കൊണ്ടിങ്ങു പോന്നീടുവാൻ
പാർ-അതിൽ ഏവൻ നിനക്കുന്നതോൎക്ക, നീ!” || 266 ||
വിവിധം ഇതി കേട്ടു’ടൻ ശ്രേഷ്ഠി-പ്രവരനും
വിഗത-ഭയം ഇങ്ങിനെ ചിന്ത ചെയ്തീടിനാൻ:— || 267 ||
—പല-വിരുതു വാക്കിനു’ണ്ടെ’ന്നു വരികിലും,
ഫലം ഇനി അറിഞ്ഞു-കൊള്ളാം എന്നതെ വേണ്ടു— || 268 ||
അഗ്ര-കുലോത്തമനാകിയ-ചാണക്യൻ
ഉഗ്രമായ് പിന്നയും ചൊല്ലിനാൻ, ഇങ്ങിനെ:— || 269 ||
(ചാ:)“ശ്രേഷ്ഠീ-കുല-ശ്രേഷ്ഠ, കേട്ടാലും! എങ്കിൽ, നീ
കാട്ടുന്ന-ദുൎന്നയംകൊണ്ടു’ള്ള-’നുഭവം! || 270 ||
ദുഷ്ടൻ-ക്ഷപണകൻ ചെയ്ത-ദോഷംകൊണ്ടു
നാട്ടിന്നു പോയതും കേട്ടില്ലയൊ, ഭവാൻ? || 271 ||
പിന്നെ ശകടദാസൻ ചെയ്ത-ദോഷത്താൽ
ചെന്ന’വൻ കാല-പുരി പുക്കി’രിക്കുന്നു. || 272 ||
ചന്ദ്രഗുപ്തൻ മഹാരാജൻ ഇതു-കാലം,
ചന്ദനദാസ! നിൻ-ശാഠ്യ-കൎമ്മങ്ങളെ || 273 ||
ഒട്ടും സഹിക്ക‘യില്ലെ’ന്നു വന്നാൽ, ഭവാൻ
കഷ്ടമാം-ദണ്ഡം അനുഭവിക്കും, എല്ലൊ? || 274 ||
എന്നതുകൊണ്ടു നിനക്കു ഞാൻ ബന്ധു‘വായ്
ചൊന്നതു കേൾക്ക നല്ലു തവ, നിൎണ്ണയം. || 275 ||
കാൽക്ഷണം വൈകാതെ, രാജാജ്ഞയാ ഭവാൻ
രാക്ഷസൻ-തന്റെ കളത്രത്തെയും നൽകി || 276 ||
ചിത്രമായു’ള്ള-രാജ-പ്രസാദങ്ങളും
എത്രയും നന്നായ’നുഭവിച്ചീടെ’ടൊ!” || 277 ||
(ച:)“ഉള്ളതെ തന്നുകൂടു മമ, നിൎണ്ണയം
ഇല്ലാത്തതെ’ങ്ങിനെ നൽകുന്നു, ഞാൻ അഹൊ?” || 278 ||
(ചാ:)“ഇല്ലയൊ, രാക്ഷസൻ-തന്റെ കളത്രത്തെ
(ചൊല്ലു!)നീ വെച്ചു രക്ഷിക്കുന്നതി’ല്ലയൊ? || 279 ||

11*

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/103&oldid=181952" എന്ന താളിൽനിന്ന് ശേഖരിച്ചത്