താൾ:CiXIV139.pdf/102

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

82 നാലാം പാദം.

രാക്ഷസാമാത്യ-കളത്രം എൻ-മന്ദിരെ
സൂക്ഷിച്ചു വെച്ചി’രിക്കുന്നതും ഇല്ല, ഞാൻ. || 250 ||
അന്ന’ക്കലശലിൽ കൊണ്ടു വന്നീടിനാൻ;
പിന്നെ പുലർ-കാലെ കൊണ്ടു പോയീടിനാൻ.” || 251 ||
(ചാ:)“എങ്കിൽ എവിടേക്കു കൊണ്ടു പോയാൻ എന്നു
ശങ്കാ വിഹീനം പറകയും വേണം, നീ.” || 252 ||
(ച:)“എങ്ങു പോയെ’ന്നതും ഞാൻ അറിഞ്ഞീലേ,’തും;
എങ്ങിനെ ഞാൻ അറിയുന്നു, ദയാ-നിധെ?” || 253 ||
ചന്ദനദാസനോടാ’ശു ചാണക്യനും
മന്ദ-ഹാസം പൂണ്ടു പിന്നെയും ചൊല്ലിനാൻ:— || 254 ||
(ചാ:)“ചന്ദനദാസ! നീ നല്ലതിന’ല്ല (കേൾ!)
ഇന്നു തുടങ്ങുന്നതെ’ന്നത’റിഞ്ഞാലും.” || 255 ||
(ച:)“ഏതും ഒന്നും അറിയുന്നതി’ല്ല, ഭവാൻ”
(ചാ:)“ചേതസി നന്നായ് നിരൂപിച്ചു ചൊല്ലു, നീ! || 256 ||
ആപത്തു വന്നു തലയിൽ കരേറിയാൽ,
ആവതെ’ന്തെ’ന്നു വിചാരിക്കയും വേണം. || 257 ||
നന്ദ-നൃപന്മാരെ ഞാൻ എന്നതു-പോലെ,
ചന്ദ്രഗുപ്തൻ-തന്നെ രാക്ഷസാമാത്യനും || 258 ||
നാശം വരുത്തും എന്നു’ണ്ടു നിണക്കി’ന്നൊ’ർ-
-ആശ, പുനർ അതു സാധിക്ക‘യില്ലെ’ടൊ! || 259 ||
നയ-വിപുല-ബലം ഉടയവർകളായു’ള്ളതു-
-നക്രനാസാദികളാകുന്ന-മന്ത്രികൾ, || 260 ||
തെളിവിനൊടു ധരണി-പതി-നന്ദനൻ ഉള്ള-നാൾ,
തിറമൊടി’ഹ ലക്ഷ്മിയെ കെട്ടി നിൎത്തീടിനാർ; || 261 ||
അ-‘ക്കെട്ട’ഴിച്ചു , ഞാൻ മൌൎയ്യ-തനയങ്കൽ
നിൽക്കട്ടെ എന്നു’റപ്പിച്ചു കെട്ടീടിനേൻ: || 262 ||
ഇ-‘ക്കെട്ട’ഴിച്ചു കെട്ടീടുവാൻ പാർ-അതിൽ
ഇ-‘ക്കണ്ടവർ ആരും ഇല്ലെ’ന്ന’റിഞ്ഞാലും! || 263 ||
ദ്വിരദ-വര-രുധിരതര-സേകശോണാഭയാ
തെളിവിനൊടു സന്ധ്യക്ക’രുണ‘യായ് മിന്നുന്ന- ||264 ||

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/102&oldid=181951" എന്ന താളിൽനിന്ന് ശേഖരിച്ചത്