താൾ:CiXIV139.pdf/116

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

96 നാലാം പാദം.

നിശ്ശേഷ-നാശം ഭവിച്ചിതെ’ല്ലൊ, ശിവ! || 458 ||
ശൂലാഭിരോഹം അനുഭവിച്ചാൻ, അഹൊ,
ശീലം-ഗുണം ഉള്ള-നല്ല-ശകടനും!” || 459 ||
ഇങ്ങിനെ മന്ത്രി-പ്രവരൻ പറകയും,
തിങ്ങിന-ശോകം പൊറാഞ്ഞു കരകയും; || 460 ||
മന്ത്രി-പ്രവരൻ ഈ-വണ്ണം വിലാപിച്ചൊ’ർ-
-അന്ധനെ പോലെ മരുവും-ദശാന്തരെ || 461 ||
“ഉണ്ടു വരുന്നു, ശകടദാസൻ” എന്നു
മണ്ടിവന്നി’ങ്ങ’റിയിച്ചാൻ, ഒരു-ദൂതൻ. || 462 ||
അ-‘പ്പോൾ അതു കേട്ട’മാത്യ-പ്രവരനും
ഉൾക്കാമ്പിൽ ഉണ്ടായ-മോദാകുലതയാൽ, || 463 ||
ചൊന്നാൻ, വിരാധഗുപ്താഖ്യനോടെ“’ന്ത’ഹൊ
വന്നതെ’ന്തി’പ്പോൾ മരിച്ച-ശകടനും?” || 464 ||
എന്നതു കേട്ട’വനും പറഞ്ഞീടിനാൻ:—
“കൊന്നു-കളവാൻ അരക്കു കയറി’ട്ടു || 465 ||
കൊണ്ടുപോകുന്നൊ-’രു-നേരത്ത’വിടുന്നു
കണ്ടു ഞാൻ, പിന്നെ ഉഴറി വന്നീടിനേൻ; || 466 ||
ഈശ്വരാനുഗ്രഹംകൊണ്ടു ചാകാഞ്ഞതും;
ഈശ്വരനും വിപരീതം അല്ലോ’ൎക്കെ’ടൊ!” || 467 ||
അഥ ശകടദാസനും സിദ്ധാൎത്ഥകനുമായ്
അതിവിനയമോട’മാത്യം വണങ്ങീടിനാൻ. || 468 ||
അതു-പൊഴുതിൽ അഥ ശകടദാസനെ ചെന്ന’വൻ
അതികുതകമോടു ഗാഢാലിംഗനം ചെയ്താൻ. || 469 ||
കരം-അതു പിടിച്ച’രികത്തി’രുത്തി‘ക്കൊണ്ടു
കണ്ണു-നീർ വാൎത്ത’വൻ-തന്നോടു ചൊല്ലിനാൻ:— || 470 ||
“അയി ശകട! മരണം ഇഹ വന്ന-നിന്നെ ‘ക്കണ്ടൊ’ർ-
-ആനന്ദം ഉള്ളിൽ പറയാവത’ല്ല’ഹൊ! || 471 ||
തവ മരണം-ഭയം അകലുവതിനു പുനർ എന്ത’ഹൊ!
പ്രിയ! സുമുഖ! കാരണം ചൊല്ലു ചൊല്ലാ’ശു, നീ.” || 472 ||
സചിപ-വര-വചനം ഇതി കേട്ടോ-’ർ-അനന്തരം

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/116&oldid=181965" എന്ന താളിൽനിന്ന് ശേഖരിച്ചത്