താൾ:CiXIV138.pdf/99

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൩

ഉടുപ്പ തെക്കുന്നതിന ഞാൻ എന്റെ തയ്യൽക്കാര
നെ ചട്ടംകെട്ടി. അവന്ന ഉടുപ്പ തൈക്കുന്നതിന
അളവ എടുത്തപ്പോൾ അവന്റെ ഭാവംകണ്ട ഇ
നിക്ക അതിശയംതൊന്നി. ആ ചെറുക്കൻ ഇതിനു
മുമ്പിൽ ജീൎണ്ണവസ്ത്രമെ ഉടുത്തിട്ടുള്ളു. ഇപ്പോളൊ ന
ല്ല നേരിയ ശീലത്തരംകൊണ്ട തൈച്ച ഉടുപ്പ ഇട്ട
നടപ്പാൻ പോകുന്നു എന്ന അറിഞ്നിട്ട, അവൻ
ഒരു ധ്വര എന്ന അവന തോന്നിപ്പോയി. എന്നാൽ
കോരുണക്ക ദുഃഖമെ ഉണ്ടായിരുന്നുള്ളു. അവൾ
വിഷാദഭാവത്തോടുംകൂടെ ആ കട്ടിൽതുപ്പട്ടികളെ
എണ്ണിമടക്കി, പിന്നീട എന്നോട മദാമ്മേ! നിങ്ങൾ
ചിലപ്പോൾ എന്നെ വന്ന കാണുകയും, എന്റെ
പേൎക്കവേണ്ടി പ്രാൎത്ഥിക്കയും ചെയ്യുമെന്ന ഞാൻ വി
ചാരിക്കുന്നു. എന്റെ കൊച്ചചെറുക്കനൊ, അവ
നെ ഞാൻ നിങ്ങളുടെ പറ്റിൽ ഏല്പിച്ചിരിക്കകൊ
ണ്ട, അവൻ ഇനിമെൽ എന്റേതല്ല എന്ന പറഞ്ഞ
പ്പോൾ, ഞാൻ അവളോട കോരുനയെ! നിന്നെ
ഞാൻ ആദ്യം ഫുൽമോനിയുടെ വീട്ടില്വെച്ച ക
ണ്ടനാൾമുതൽ ഇതവരെ നിന്റെ പേൎക്ക വേണ്ടി
പ്രാൎത്ഥിച്ചുവരുന്നു; നീ ഒരു സത്യക്രിസ്ത്യാനിയായി
തീരേണമെന്നാകുന്നു എന്റെ പ്രാധാന ആഗ്രഹം:
നീ അങ്ങിനെ ആയിവരുമെന്നും, നിന്റെ ഭൎത്താവി
നോടകൂടെ സന്തോഷമായി പാൎത്ത കാണ്മാൻ ഇട
വരുമെന്നും ഞാൻ ഇച്ഛിക്കുന്നു. അവൻ ഇന്നലെ
രാത്രിയിൽ വീട്ടിൽ വരികയുണ്ടായൊ? ഇല്ല മദാ
മ്മെ! എന്ന വൈകുന്നതിന മുമ്പിൽ വരുമെന്ന ഇ
നിക്ക തോന്നുന്നില്ല; വരുമ്പോൾ വിശന്നായിരിക്കും
വരുന്നത; അത്താഴം കാലമായിട്ടില്ലെങ്കിൽ ഇന്ന
ലത്തെപോലെ വഴക്കമുണ്ടായേക്കും അതിന്ന ഞാ
ൻ അവളോട, ഇന്ന അങ്ങിനെയുണ്ടായേ കഴിവു
എന്നില്ലല്ലൊ; ഇന്ന നല്ല കോടിയായിട്ട അത്താഴം

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/99&oldid=180091" എന്ന താളിൽനിന്ന് ശേഖരിച്ചത്