താൾ:CiXIV138.pdf/100

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൪

ഉൺറ്റാക്കുവാൻ നിന്റെ കയ്യിൽ പണം ഉണ്ടാകയാ
ൽ ഇത്തവണ നല്ലവണ്ണം പെരുമാറി സകലവും
നല്ല വൃത്തിയാക്കിയിട്ട നിന്റെ ഭൎത്താവിനെ കാ
ണുന്ന ഉടനെ വന്നാട്ടെ, എന്ന പിഞ്ചിരിയോടും കു
ടെ പറകെവേണ്ടു. ചീത്ത ഭൎത്താവിനെ നല്ലവനാ
ക്കുന്നതിന എന്റെ ൟ ഔഷധം പരീക്ഷിച്ച
നോക്ക; അതുകൊൺറ്റ ഫലം വരുമൊ എന്ന കാണ
ട്ടെ എന്ന പറഞ്ഞപ്പോൾ, കോരുണ ദുഃഖത്തോടെ
മദാമ്മെ! നിങ്ങളെ ഇഷ്ടപ്പെടുത്തുന്നതിനായിട്ട അ
ങ്ങിനെ ചെയ്യാം. എന്നാൽ ഒന്നകൊണ്ടും അവൻ
നന്നാകുമെന്ന ഇനിക്ക തോന്നുന്നില്ല എന്ന പറ
ഞ്ഞു. അതിന്ന ഞാൻ അവളോട, നീ പരീക്ഷിച്ച
നോക്കുകതന്നെ. ദൈവത്താൽ സകലവും കഴിയു
ന്നവയാകുന്നു എന്ന ഓൎത്തകൊള്ളുക എന്ന പറ
ഞ്ഞ ഉടനെ അവൾ സലാം ചെയ്ത, പോകുവാൻ
ഭാവിച്ചപ്പോൾ, പരമായി പറഞ്ഞയച്ച ഒരു വൎത്ത
മാനം ഓൎത്തിട്ട തിരിഞ്ഞ നിന്ന, മദാമ്മേ! പരമാ
യിക്ക ദീനം കടുപ്പമായി കിടക്കുന്നു; നിങ്ങളെ കണ്ടു
എങ്കിൽ കൊള്ളായിരുന്നു എന്ന ബഹു അപേക്ഷ
യായിരുക്കുന്ന വിവരം എന്നോട പറഞ്ഞയച്ചു എ
ന്ന പറഞ്ഞു. ഇന്ന വൈകുന്നേരത്തതന്നെ ഞാൻ
അവളെ ചെന്ന കാണും. ൟ വിവരം മുമ്പെ അറി
യാഞ്ഞതകൊണ്ടുള്ള ദുഃഖമെയുള്ളു എന്ന ഞാൻ ഉ
ത്തരം പറകയും ചെയ്തു. വയസ്സചെന്ന പരമായി
യും ഞാനും തമ്മിൽ ആദ്യം കണ്ടതില്പിന്നെ പല
പ്രാവശ്യം ഞങ്ങൾ തമ്മിൽ കാണുകയുണ്ടായി: അ
തിനാൽ ഇനിക്ക അവളോടുള്ള സ്നേഹവും അവളെ
യുള്ള ബഹുമാനവും വൎദ്ധിച്ചതെയുള്ളു. അന്ന വൈ
കുന്നേരത്ത ഞാൻ യാത്രതിരിച്ചു. അവൾക്ക കൊടു
ക്കുന്നതിനായിട്ട കുറെ മാതളനാരെങ്ങായും എടുത്തും
കൊണ്ട പുറകെ വരെണമെന്ന ഞാൻ ആയയോ

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/100&oldid=180092" എന്ന താളിൽനിന്ന് ശേഖരിച്ചത്