താൾ:CiXIV138.pdf/101

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൫

ട പറകയുംചെയ്തു. ഞാനും ആയയുംകൂടെ ഫുൽമോ
നിയുടെ വീട്ടിൽ പോയനാൾമുതൽ ആയയ്ക്ക ക്രി
സ്ത്യാനിമാൎഗ്ഗത്തോട ഉണ്ടായിരുന്ന വിരോധം ക്ര
മത്തിന കുറെഞ്ഞ വരികയും, എന്നെ അറിയിക്കാ
തെ അവൾ പലപ്പോഴും ഫുൽമോനിയുടെ വീട്ടിൽ
പോകയും, ചിലപ്പോൾ ശുദ്ധനും സത്യബോധി
നിയും കൂടെ എന്റെ വളെപ്പിനകത്ത ആയ പാൎക്കു
ന്ന ചെറിയവീട്ടിൽ വന്ന, ആയ ഉണ്ടാക്കുന്ന രു
ചികരമായ പലഹാരം അവരുടെ കൈനിറെ കൊ
ണ്ടുപോകയും ചെയ്യുന്നത ഞാൻ കണ്ടിട്ടുണ്ട. ഇങ്ങി
നെയുള്ള അടയാളങ്ങളാലും, അവളുടെ സൌമ്യത
യും അടക്കവും ഉള്ള നടപ്പിനാലും, പരിശുദ്ധാത്മാ
വ തൻ വേലയെ അവളുടെ ഹൃദയത്തിൽ നടത്തു
ന്നുണ്ടായിരുന്നു. എന്ന ഇനിക്ക നല്ല ബോധമായി
എങ്കിലും, മുമ്പ വേദകാൎയ്യങ്ങളെക്കുറിച്ച അവളോട
പറയുമ്പോൾ അവളുടെ ഹൃദയത്തിൽ അവയെ
കൈക്കൊള്ളാതെ ഞാൻ അവളുടെ യജമാനസ്ത്രീ
ആകുന്നു എന്ന വിചാരിച്ചിട്ട, പുറമെ അവയെ
അനിസരിച്ചതെയുള്ളു എന്ന അറിഞ്ഞിരുന്നതിനാൽ
ൟ കാൎയ്യങ്ങളെക്കുറിച്ച ഞാൻ അവളോട അധികം
സംസാരിച്ചില്ല. ആകയാൽ ഞാൻ അവളോട പറ
യുന്നതിനെക്കാൾ ഫുൽമോനിയും അവളുടെ മക്കളും
പറകതന്നെ നല്ലതെന്ന ഞാൻ വിചാരിച്ചു. എന്നാ
ൽ ക്രിസ്ത്യാനിമാൎഗ്ഗത്തിൻപ്രകാരം മറ്റുള്ളവർ നട
ക്കുന്ന നല്ല ദൃഷ്ടാന്തത്തെ ആയ കാണെനമെന്ന
ഇനിക്ക ബഹു അപേക്ഷയായിരുന്നു. അതകൊ
ണ്ട പരമായിയുടെ വീട്ടിൽ നല്ലകാൎയ്യങ്ങൾ വല്ലതും
കേൾക്കുന്നതിന ഇടവരുമെന്ന ഇനിക്ക നിശ്ചയ
മുണ്ടായിരുന്നതിനാൽ, അവിടെ ആയയെകൂടെ
കൊണ്ടുപോകുന്നതിന സംഗതി വന്നതുകൊണ്ട
ഇനിക്ക ബഹു സന്തോഷം ആയിരുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/101&oldid=180093" എന്ന താളിൽനിന്ന് ശേഖരിച്ചത്