താൾ:CiXIV138.pdf/98

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൨

ആങ്ങളയും കൂടെ എടുത്തകൊൾവാനായിട്ട അവളു
ടെ കയ്യിൽ കൊടുത്തുംവെച്ച അവളുടെ അപ്പന്നും
അമെക്കും എന്റെ സലാം പറയെണം എന്നും പ
റഞ്ഞ വീട്ടിലേക്ക പോരുകയും ചെയ്തു.

ഹാ! ക്രിസ്ത്യാനിമാതാപിതാക്കന്മാർ തങ്ങളുടെ മക്ക
ളുടെ കഴിവില്ലാത്ത ആത്മാക്കളെ ദൈവം അവരു
ടെ പക്കൽ ഭരമേല്പിച്ചിരിക്കുന്നു എന്നുള്ള ഭയങ്കര
മായ് ചുമതലയും, ഉന്നതമായ പദവിയും അവർ
നേരായിട്ട വിലമതിച്ചിരുന്നു എങ്കിൽ എത്ര നല്ല
കാൎയ്യമായിരുന്നു! ക്രിസ്ത്യാനിമാതാപിതാക്കന്മാരായു
ള്ളോരെ! നിങ്ങൾ നിങ്ങളുടെ മക്കളെ ദൈവഭയത്തി
ൽ വളൎത്തുവാനുള്ളവരാകുന്നു എന്ന ഒൎത്തുകൊൾ
വിൻ. ആകയാൽ ഞങ്ങൾ താല്പൎയ്യത്തോടെ നിങ്ങ
ളോട അപേക്ഷിക്കുന്നത എന്തെന്നാൽ, നിങ്ങളുടെ
മക്കൾ കുറ്റംചെയ്യുമ്പോൾ അവൎക്ക ഗുണദോഷം
പറഞ്ഞുകൊടുക്കയും, ആവശ്യമ്പോലെ അവരെ ശി
ക്ഷിക്കയും, അവൎക്കവേണ്ടി പ്രാൎത്ഥിക്കയും, അവർ
പരീക്ഷയിൽ അകപ്പെടാതെയിരിപ്പാനായിട്ട നി
ങ്ങളാൽ കഴിയുന്നിടത്തോളം അവരെ സൂക്ഷിക്ക
യും, പാപവും ശുദ്ധതയും ഇന്നിന്നതെന്ന പറഞ്ഞ
കൊടുക്കയും, സകലത്തിലും പ്രധാനമായിട്ട, നിങ്ങ
ൾ ക്രിഷ്റ്റുവിന്റെ പിന്നടിയിൽ നടക്കുന്നപ്രകാരം
അവർ നിങ്ങളുടെ പിന്നടിയിൽ നടക്കുന്നതിന
അവൎക്ക ഒരു നല്ല ദൃഷ്ടാന്തം വെക്കയും ചെയ്‌വിൻ.

൬ാം അദ്ധ്യായം.

പിറ്റെദിവസി രവിലെ ആ കൊച്ചചെറുക്ക
നും, അവന്റെ അമ്മയായ കോരുണയും കൂടെ എ
ന്റെ വീട്ടിൽ വന്ന, ഞാൻ അവരെ കൺറ്റൗടനെ
ആ കൊച്ചു ചെറുക്കന്റെ പേൎക്ക നാലജോട മേട്ടി

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/98&oldid=180090" എന്ന താളിൽനിന്ന് ശേഖരിച്ചത്