താൾ:CiXIV138.pdf/94

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൮

നും വെളിയിൽ ഇറങ്ങി നോക്കി, ഉടനെ അവന്റെ
മുഖഭാവം മാറി ക്രൂരനോട്ടം നോക്കിയതിനാൽ
ഏതാണ്ടൊ അനിഷ്ടമായിട്ടുള്ളത കൺറ്റപ്രകാരം
തോന്നി. അവന്റെ ദയയുള്ള മുഖം ഇങ്ങിനെ മാ
റിയത ഞാൻ കണ്ടിട്ടില്ല. ഉടന്തന്നെ പരമ്പചെ
റ്റയിൽ ചൊരുകിയിരുന്ന ഒരു ചെറിയ ചൂരവടി
എടുത്തുംകൊണ്ട ശ്രീഘ്രത്തിൽ പോയി. അതകണ്ട
ഫുൽമോനി, ദൈവമെ! എന്റെ കുഞ്ഞിനെ സാത്താ
ന്റെ കയ്യിൽനിന്ന രക്ഷിമ്മേണമെ എന്ന കരഞ്ഞു
കൊണ്ട അപേക്ഷിച്ചു. ഇതെല്ലാം ഉണ്ടായത ഒരു
മാത്രനേരംകൊണ്ടായിരുന്നതിനാൽ ൟ ധൃതി കണ്ട
ഇനിക്ക ബ്രമം തോന്നുകയാൽ ഇതിന്റെ കാരണം
എന്തെന്ന അറിയുന്നതിന ആകുന്നിടത്തോളം വേ
ഗത്തിൽ ഭാഗ്യനാഥന്റെ പുറകെ ഞാനും പോയി.
ശുദ്ധനും സത്യബോധിനിയും വരുംവഴിയിൽ കോ
രുണയുടെ മകൻ യോസേഫ പൈസാ എറികയും
അത ശുദ്ധൻ പിടിപ്പാൻ ശ്രമിക്കയും ആയിരുന്നു.
ഭാഗ്യനാഥൻ ഇത കണ്ട ഉടനെ അടുത്ത ചെന്നി
ട്ട ചൂരവടികൊണ്ട ശുദ്ധന്റെ പുറത്ത രണ്ട അടി
അടിച്ച അവന്റെ കൈക്ക പിടിച്ച അവനെ വീ
ട്ടിൽ കൊണ്ടുവന്ന ഉടനെ ശുദ്ധൻ ഭാഗ്യനാഥനോ
ട, അപ്പാ! ഗൎവ്വിക്കേണ്ടാ, ഗൎവ്വിക്കേണ്ടാ; അത എ
ന്റെ കുറ്റം അല്ലാഞ്ഞു നിശ്ചയം എന്ന പറഞ്ഞു.
അപ്പോൾ അവന്റെ അപ്പൻ രൂക്ഷതയോടുകൂടെ
പറഞ്ഞു, എന്ത? നീ ദുഷ്ടസഖിത്വം കൂടിയത നിന്റെ
കുറ്റമല്ലയൊ? നീ പചൂതകളി പഠിച്ചത നിന്റെ കു
റ്റം അല്ലയൊ? നീ ദ്രവ്യം മോഹിച്ചത നിന്റെ കു
റ്റം അല്ലെയൊ? ആ കുറ്റം നീ മറെപ്പാൻ ശ്രമിക്കു
ന്നതിനാൽ നിന്റെ ദോഷത്തെകൂട്ടരുതെ. അന്നേ
രം സത്യബോധിനി അവളുടെ കൈ ശുദ്ധന്റെ
കഴുത്തിൻ ചുറ്റിപിടിച്ച അവന്റെ ചെകിട്ടത്ത ഉ

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/94&oldid=180085" എന്ന താളിൽനിന്ന് ശേഖരിച്ചത്