താൾ:CiXIV138.pdf/95

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൯

മ്മകൊടുത്ത, എന്റെ പ്രിയമുള്ള ശുദ്ധാ! ആ ദുഷ്ട
യോസേഫിന നിന്നോട കാൎയ്യമില്ലാഞ്ഞല്ലൊ എന്ന
പറഞ്ഞു. ശുദ്ധൻ അടികൊണ്ടപ്പൊൾ കരഞ്ഞില്ല
എന്ന വരികിലും, സത്യബോധിനി പറഞ്ഞ വാക്ക
കേട്ടപ്പോൾ അവന്റെ കണ്ണ രണ്ടും കണ്ണുനീര നി
റഞ്ഞു. അപ്പോൾ ഭാഗ്യനാഥൻ സത്യബോധിനി
യോട, സത്യഭോധിനി! ഇരി: ശുദ്ധനോട ഞാൻ
ചില ചോദ്യം ചോദിക്കാം, അവൻ ഉത്തരം പറയ
ട്ടെ എന്ന പറഞ്ഞു. സത്യബോധിനി ഉറക്കെ ഏ
ങ്ങലടിച്ചുംകൊണ്ട, അവളുടെ അപ്പൻ പറഞ്ഞപ്ര
കാരം ഇരിക്കയും ചെയ്തു. പിന്നെ ഭാഗ്യനാഥൻ ശു
ദ്ധന്റെനേരെ തിരിഞ്ഞ അവനോട, നീ ആ ദുഷ്ട
ചെറുക്കനോട കൂടെ കൂടുവാൻ ഇടവന്നത എങ്ങി
നെ? എന്ന ചോദിച്ചു. അതിന്ന ശുദ്ധൻ ഉത്തരമാ
യിട്ട, അവന്തന്നെ എന്റെ അടുക്കൽ വന്നു; ഞാ
ൻ അവനെ വിട്ടുപോരുവാൻ ഭാവിച്ചാറെ അവ
ൻ സമ്മതിച്ചില്ല എന്ന പറഞ്ഞത കേട്ട, അവന്റെ
അപ്പൻ അവനോട, നീ എന്തകൊണ്ട അവനെ
വിട്ടേച്ച വീട്ടിൽ പോരാഞ്ഞു? എന്ന ചോദിച്ചാറെ,
ശുദ്ധൻ, അപ്പാ! എന്റെ പൈസാ അവന്റെ ക
യ്യിൽ അകപ്പെട്ടപോയതെകൊണ്ടായിരുന്നു. ഇന്ന
ഇനിക്ക പള്ളിക്കൂടത്തിൽവെച്ച ൪ പൈസാ സമ്മാ
നം കിട്ടി; അത യോസേഫ തട്ടിപ്പറിച്ചകളഞ്ഞു എ
ന്ന ഏങ്ങലിടിച്ചുംകൊണ്ട പറഞ്ഞു. അപ്പോൾ ഭാ
ഗ്യനാഥൻ അവനോട, നീ ചൂതകളിക്കുന്നത ഞാ
ൻ കണ്ടില്ലയോ? എന്ന ചോദിച്ചു. അതിന്ന ശുദ്ധ
ൻ, ഇല്ല അപ്പാ, ഞാൻ ചൂതകളിച്ചില്ല; ബ്ജാൻ ചൂത
കളിക്കെണമെന്നും കളിക്കുന്നത ഒത്താൽ എന്റെ
പൈസാ ഇനിക്ക തന്നേക്കാമെന്നും, ഒത്തില്ലെങ്കി
ൽ അവന്തന്നെ അത എടുക്കുമന്നും യോസേഫ
എന്നോട പറഞ്ഞതെയുള്ളു എന്ന പറഞ്ഞ ഉടനെH 3

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/95&oldid=180086" എന്ന താളിൽനിന്ന് ശേഖരിച്ചത്