താൾ:CiXIV138.pdf/93

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൭

രിദ്രനെ ഞാൻ ഇന്ന കണ്ടു; അവന നാല അണാ
കൊടുത്തെകഴിവു: ഇങ്ങിനെ വകരണ്ടിൽ ആറ അ
ണായും പോകെ, വീട്ടുചിലവുവകെക്ക ഏഴ രൂപാ
യും ആറ അണായും ഉണ്ട. അതുകൊണ്ട കാൎയ്യം ശ
രിയിടുന്നതിന നിന്നാൽ ശേഷിയെന്ന ഞാൻ അ
റിയുന്നു എന്ന പറഞ്ഞു. അപ്പോൾ ഫുൽമോനി ചി
രിച്ചുംകൊണ്ട, ഓഹൊ! അതകൂടാതെ നമ്മുടെ പ്രി
യനാഥൻകുഞ്ഞിനെ ഒരു അങ്ക്രക്കായിക്ക കുറെ ശീല
ത്തരവുംകൂടെ വാങ്ങിക്കാമെന്ന തോന്നുന്നു: എന്നാ
ൽ അതിന പണം പോരായെന്നുണ്ടെങ്കിൽ ഞാൻ
സത്യനാഥന്റെ ഭാൎയ്യക്ക എന്തെങ്കിലും തയ്യൽവേല
ചെയ്തു കൊടുത്തിട്ടെങ്കിലും അത സാധിക്കും എന്ന
പറഞ്ഞു. പിന്നത്തേതിൽ ധൎമ്മവകെക്കുള്ള പണം
എല്ലാം ഭാഗ്യനാഥൻ എടുത്തുംകൊണ്ട വീട്ടുചിലവി
നുള്ളത എല്ലാം അവന്റെ ഭാൎയ്യവശം ഏല്പിച്ച "യ
ഹോവാ നമ്മുടെ ഇടയൻ ആകുന്നു, നമുക്ക ഏറെ
കുറവുണ്ടാകയില്ല; അവൻ നമ്മുടെ ദിനംപ്രതിയു
ള്ള അപ്പം നമുക്ക തന്നിരിക്കുന്നു" എന്ന പറഞ്ഞു.
ഞാൻ ഇവിടെ കണ്ട കാഴ്ചയെ കുറെ മുമ്പെ കോരു
ണയുടെ വീട്ടിൽ കണ്ടതിനോട ശരികൂട്ടി നോക്കി
യപ്പോൾ എന്റെ മനസ്സിൽ ഞാൻ ധ്യാനിച്ചത എ
ന്തെന്നാൽ, "ദൈവഭക്തനായ മനുഷ്യൻ സന്തോ
ഷകരമായ വഴിയിലും, സമാധാനത്തിന്റെ ഊടു
വഴികളിലും നടക്കുന്നു നിശ്ചയം: എന്നാൽ ദിഷ്ടന്മാ
ർ അലയുന്ന സമുദ്രം പോലെ ചേറും ചെളിയും
മേല്പോട്ട കളയുന്നു."

അപ്പോൾ ഫുൽമോനി പൈതങ്ങളെ കാണാഞ്ഞി
ട്ട വിഷാദത്തോടുംകൂടെ വെളിയിൽ ഇറങ്ങിനോക്കി
പറഞ്ഞത, അവൎക്ക വല്ലതും അബദ്ധം വന്നുവൊ,
ഇല്ലയൊ, അരമണിക്കൂറ മുമ്പ അവർ വീറിൽ വ
രേണ്ടുന്നതായിരുന്നുവല്ലൊ. അപ്പോൾ ഭാഗ്യനാഥH 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/93&oldid=180084" എന്ന താളിൽനിന്ന് ശേഖരിച്ചത്