താൾ:CiXIV138.pdf/91

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൫

ച്ച കണക്ക നോക്കികൊണ്ടിരുന്നതിനാൽ ഞാൻ ഒ
ന്ന രണ്ടവിനാഴികനെരം വാതുക്കൽ നിന്നാറെ അ
വർ എന്നെ കണ്ടില്ല; പിന്നീട ഞാൻ അകത്ത കേ
റിയ ഉടനെ അവരിരുവരും എഴുനീറ്റു. ഫുൽമോനി
രൂപായും പൈസായും എടുത്തകൊണ്ട എന്നോട,
മദാമ്മേ! എന്റെ ഭൎത്താവ ഇപ്പോൾ ശമ്പളം വാ
ങ്ങിച്ചുംകൊണ്ട വന്നെയുള്ളു; അത ഉപകാരമാകുംവ
ണ്ണം ചിലവഴിക്കുന്നത എങ്ങിനെയെന്ന ഞങ്ങൾ
കണക്കുകൂട്ടുകയായിരുന്നു എന്ന പറഞ്ഞപ്പോൾ
ഞാൻ അവളോട പറഞ്ഞു, എന്നാൽ കൂട്ടുകെവേണ്ടു;
നിങ്ങളുടെ വേലെക്ക വിഘ്നം വരുത്തുന്നതിന ഇനി
ക്ക മനസ്സില്ല: ബങ്കാളത്തവാർ വീട്ടചിലവ നടത്തു
ന്നത ഇന്നപ്രകാരമെന്ന കണ്ടെങ്കിൽ കൊള്ളായി
രുന്നു എന്ന ആഗ്രഹവുമുണ്ട: അതതന്നെയുമല്ല,
നിങ്ങളുടെ അയൽക്കാരത്തിയായ കോരുണയുടെ കാ
ൎയ്യങ്ങൾ നേരാംവണ്ണം നടത്തുന്നതിന അവൾക്ക
സഹായിക്കെണമെന്ന വളരെ വാഞ്ഛയുള്ളതിനാ
ൽ നിങ്ങളുടെ ചിലവിന്റെ ഖണ്ഡിതം അറിഞ്ഞാ
ൻ അതിന എളുപ്പമുണ്ടല്ലൊ. ഇങ്ങിനെ ബഹുനേ
രം പറഞ്ഞ അവരെ സമ്മതം വരുത്തിയതിന്റെ
ശേഷം ഭാഗ്യനാഥനും ഫുൽമോനിയും പിന്നെയും
കണക്ക കൂട്ടുവാനിരുന്നു. ഭാഗ്യനാഥൻ പറഞ്ഞതെ
ന്തെന്നാൽ, സായ്പിന്റെ പറ്റിൽ നിറുത്തിയിരിക്കു
ന്ന രൂപായോടു കൂടെ അരു രൂപാ --- മാസവും നിറു
ത്തിട്ടുണ്ട. (അത ഇപ്പോൾ ആകെ ൧൪ രൂപാ കാ
ണും) ശേഷം ൬ രൂപായും ഇതാ ഇരിക്കുന്നു. നി
ന്റെ കയ്യിൽ എത്ര ഉണ്ട? കേൾക്കട്ടെ: അതിന്ന, ഫു
ൽമോനി, പാല്വിറ്റവക ൩ രൂപായും ൧൨ അണാ
യും ഉള്ളതിൽ ഒരു രൂപായും ൧൨ അണായും പശു
വിന വൈക്കോലിന്റെപേൎക്ക ചിലവായത നീക്കി
രണ്ട രൂപായുൺറ്റ എന്ന പറഞ്ഞു. അപ്പോൾ ഭാഗ്യH

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/91&oldid=180082" എന്ന താളിൽനിന്ന് ശേഖരിച്ചത്