താൾ:CiXIV138.pdf/92

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൬

നാഥൻ അവളോട, നിനക്ക ആ പൈസാ എവി
ടെകിട്ടി എന്ന ചോദിച്ചു. ഉടനെ ഫുൽമോനി ഉത്ത
രമായിട്ട പറഞ്ഞു, കോരുണക്ക ഒരു കച്ചമുറി വാ
ങ്ങിക്കുന്നതിന പത്ത അണാ ഞാൻ സ്വരൂപിച്ചി
ട്ടുണ്ട. അവൾക്ക ൟ കുളിരകാലത്ത കച്ചമുറി ഇല്ലാ
ത്തത കണ്ടിട്ട, ഇനിക്ക ബഹു ദുഃഖം തോന്നിപ്പോ
യി. ൟ പത്ത അണായിൽ ൬. അണാ സത്യനാഥ
ൻ പിള്ളയുടെ ഭാൎയ്യെക്ക മൂന്ന ചട്ടതൈച്ച കൊടുത്ത
തിന കിട്ടിയതാകുന്നു; ശേഷം അണാ നാലും മു
മ്പൊരുസമയത്ത ൟ മദാമ്മ നമ്മുടെ മക്കൾക്ക ര
ണ്ടപേൎക്കും നന്നാല അണാ കൊടുത്തതിൽ ൟ ര
ണ്ട അണാ അവർ തന്നതാകുന്നു: എന്തെന്നാൽ ഒ
രു കച്ചമുറി വാങ്ങിക്കുന്നതിന കുറെനാളായി ഞാൻ
ഉദ്യോഗിക്കുന്ന വിവരം അവർ അറിഞ്ഞിട്ടുണ്ടായി
രുന്നു. ഇത കേട്ട ഉടനെ ഭാഗ്യനാഥൻ പറഞ്ഞു, നി
ന്റെ ആഗ്രഹം സാധിച്ച കാണ്കയാൽ ഇനിക്ക
സന്തോഷം തോന്നുന്നു. എന്നാൽ ൟ മാസത്തിൽ
എല്ലാംകൂടെ ഒമ്പത രൂപായും പത്ത അണായും വര
വുണ്ട. അതിൽ മിച്ചം വെക്കുന്ന രൂപാ ൧. കോരുണ
യുടെ കച്ചമുറിവകെക്ക ചിലവഅണാ പത്ത. സക്ര
മെന്ത വകെക്ക അണാ ൨. ഇങ്ങിനെ ആകെ ചിലവ ഒ
രു രൂപായും ൧൪ അണായും നീക്കിശേഷം ൭ രൂപാ
യും ൧൨ അണായും ഉണ്ട; ഇല്ലയൊ? കുറെനേരം
കണക്ക കൂട്ടിയതിന്റെ ശേഷം ഫുൽമോനി പറഞ്ഞു,
ഉവ്വ ശരിതന്നെ; എന്നാൽ ശുദ്ധന്റെ വലിയ
വേദപുസ്തകം വകെക്ക മാസംതോറും ൟ രണ്ട അ
ണാ നമ്മൾ എടുത്ത കെക്കുന്ന വിവരം നീ മറന്ന
പ്പോയല്ലോ. ഉടനെ ഭാഗ്യനാഥൻ അത ശരിത
ന്നെ; ഞാൻ ആ കാൎയ്യം മറന്നപോയി: ഇതകൂടാതെ
നമ്മുടെ സമീപത്തുള്ള അജ്ഞാതഗ്രാമത്തിൽ ഒരു ദ

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/92&oldid=180083" എന്ന താളിൽനിന്ന് ശേഖരിച്ചത്