താൾ:CiXIV138.pdf/90

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൪

ന്നിയതകൂടാതെ ആളുകളുടെ വസ്തുത മുഴുവൻ വിവ
രം തിരിച്ചറിയാതെ ധൎമ്മം കൊടുത്താൽ, അതകൊ
ണ്ട വാങ്ങിക്കുന്ന ആളുകൾക്ക ഗുണത്തെക്കാൾ അ
ധികദോഷത്തിനെ ഇടയുണ്ടെന്ന ഇനിക്ക മുമ്പില
ത്തേതിലും ബോധം വരികയും ചെയ്തു. ദൃഷ്ടാന്തമാ
യിട്ട, കോരുണെക്ക ഞാൻ ഒരു രൂപാ ഇന്നാം കൊ
ടുത്തിരുന്നു എങ്കിൽ തയ്യല്വേലെക്ക അവൾ അ
പേക്ഷിക്കയില്ലായിരുന്നു നിശ്ചയം. സാക്ഷാൽ നി
ലനില്ക്കത്തക്ക ഒരു സഹായം ദരിദ്രൎക്ക ചെയ്ത കൊ
ടുക്കുന്നത, വേല എടുത്ത തങ്ങളെതന്നെ സഹായി
പ്പാനുള്ള വഴി അവരെ പഠിപ്പിക്കുന്നത തന്നെ. ആ
കയാൽ കോരുണയെ അധൈൎയ്യപ്പെടുത്താതെയി
രിപ്പാനായിട്ട ഞാൻ അവളോട, കോരുണയെ! തൂ
വാലക്കൽ എല്ലം തയ്ചു തീൎന്നുപോയി എങ്കിലും, ഒരു
കുത്ത പടവശീലത്തുണു ഇരിപ്പുണ്ട. അത കട്ടിൽ
തുപ്പട്ടിയായി മുറിക്കട്ടെ, നാളെ കാലത്ത നിന്റെ ചെ
റുക്കനെയും കൊണ്ട നീതന്നെ വന്നാൽ അത തയ്പാൻ
തരാം; തയ്യൽ വേല ചെയ്വാൻ നീ നിശ്ചയിച്ചിരുക്ക
കൊണ്ട നിനക്ക ചിലവിന ബഹു ബുദ്ധിമുട്ടാകുന്നു
എന്ന ഞാൻ അറികയാൽ കൂലിവകയിൽ ഒരു രൂപാ
ഇപ്പോൾ ഞാൻ മുമ്പിൽകൂടി അച്ചാരമായിട്ട തരുന്നു
എന്ന പറഞ്ഞു. കോരുണ ആ രൂപാ സന്തോഷ
ത്തോടെ വാങ്ങിച്ച സലാം ചെയ്കയും ചെയ്തു.

എന്റെ ചെറിയ സ്നേഹിതന്മാരായ ശുദ്ധനും
സത്യബോധിനിക്കും കുറെ പലഹാരം ഞാൻ വാ
ങ്ങിച്ചിട്ടുണ്ടായിരുന്നതിനാൽ ആ പലഹാരം അവ
ൎക്ക കൊടുക്കെണമെന്ന കരുതി ഫുൽമോനിയുടെ വീ
ട്ടിൽ കേറിയപ്പോൾ, ആ പൈതങ്ങളുടെ അപ്പനാ
യ ഭാഗ്യനാഥൻ അപ്പോൾ അവിടെ ഉണ്ടായിരു
ന്നു. അവനും അവന്റെ ഭാൎയ്യയായ ഫുൽമോനി
യും കുറെ രൂപായും പൈസായും അരികെവെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/90&oldid=180081" എന്ന താളിൽനിന്ന് ശേഖരിച്ചത്