താൾ:CiXIV138.pdf/81

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൫

പ്പോഴെങ്കിലും അവൻ വേല എടുത്ത കുറെ പൈ
സാ കിട്ടുമ്പോൾ അവന്റെ പടുതി ഇതാകുന്നു. ഇ
ന്ന അവന്റെ കൈയ്യിൽ ഉണ്ടായിരുന്ന പൈസാ
എല്ലാം നാളേക്കുമുമ്പിൽ കുടിച്ചായിട്ടും ദുഷ്ടസ്ത്രീകൾ
ക്ക കൊടുത്തായിട്ടും ചിലവഴിക്കും. അപ്പോൾ ഞാൻ
പറഞ്ഞു കോരുണയെ! അവൻ കുടിച്ചിരുന്നതിനാ
ൽ അവൻ ചെയ്ത ഇന്നതെന്ന അറിഞ്ഞില്ലല്ലൊ.
അത തന്നെയല്ല, അധിക്ഷേപം പറഞ്ഞതകൊ
ണ്ട നിന്റെ ഭൎത്താവിന കോപം വരുത്തുകയും നീ
അടികൊള്ളുകയും ചെയ്തതല്ലാതെ എന്ത പ്രയോജന
നം ഉള്ളു. അതിന്ന കോരുണ ഉത്തരമായിട്ട, മദാ
മ്മെ! ഫുൽമോനിയും ഇത പലപ്പോഴും എന്നോട
പറകയുണ്ടായിട്ടുണ്ട. അത കേട്ട ഇനിയത്തെ തവ
ണ എന്റെ ഭൎത്താവിനോട ദയയായിട്ട ഉത്തരം
പറയെണം എന്ന പലപ്പോഴും ഞാൻ എന്റെ ഉ
ള്ളിൽ വിചാരിച്ചിട്ടുമുണ്ട എന്നാൽ അവൻ കുടിച്ചും
കൊണ്ട ഒരു മൃഗത്തെപോലെ സുബോധമില്ലാതെ
വീട്ടിൽ വരുമ്പോൾ അവനോട ഇനിക്ക ദയയായി
ട്ട പറവാൻ വഹിയാ. അതെന്തകൊണൊ ഞാൻ
അറിയുന്നില്ല. അത പക്ഷെ ഞാൻ മുൻകോപ
ശീലക്കാരത്തിയാകുന്നത കൊണ്ടായിരിക്കും. അത
തന്നയുമല്ല, കടുപ്പം പ്രവൃത്തിക്കയും സംസാരിക്ക
യും ചെയ്യുമ്പോൾ, ആൎക്കെങ്കിലും കോപം വരാതിരി
ക്കയില്ല. എന്റെ ഭൎത്താവ പ്രകൃതിയാൽ ഒരു ദയ
ശീലൻ എന്ന ഫുൽമോനി ഇന്നലെ എന്നോട പ
റകയുണ്ടായി. അവൾ പറഞ്ഞതിന്റെ താല്പൎയ്യം ഇ
ന്നതെന്ന ഇനിക്ക മനസ്സിലായില്ല: അവൻ ഒരി
ക്കൽ പോലും എന്നോട അല്പദയകാണിച്ചിട്ടില്ല. എ
ന്നാൽ ഫുൽമോനിക്ക, ഉത്തമശിലക്കാരനായോരു ഭ
ൎത്താവുള്ളതകൊണ്ട അവൾ എന്നോട അങ്ങിനെ
പറയുന്നത ശരിയല്ല. അവളുടെ ഭൎത്താവ എന്റെG 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/81&oldid=180072" എന്ന താളിൽനിന്ന് ശേഖരിച്ചത്