താൾ:CiXIV138.pdf/82

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൬

ഭൎത്താവിനെപോലെ ആയിരുന്നെങ്കിൽ അവൾ
അങ്ങിനെ പറകയില്ലായിരുന്നു. ഇത കേട്ട ഉടനെ
ഞാൻ അവളോട, കോരുണയെ! നിന്റെ ഭൎത്താവ
ഒരു ദുശ്ശീലക്കാരനെന്നുള്ളതിന സന്ദിഗദം ഇല്ല എ
ങ്കിലും അവൻ നിന്റെ വിവാഹഭൎത്താവാകകൊ
ണ്ട ഇപ്പോൾ നിനക്ക അവനെ ഉപേക്ഷിച്ചു കൂടാ,
അവനെ നന്നാക്കുന്നതിന വഴി എന്തുള്ളു എന്ന
നോക്കുക തന്നെ വേണ്ടുന്നത. എന്നാൽ കോപവാ
ക്ക പറഞ്ഞതകൊണ്ട അവൻ ഒരുനാളും നന്നായി
വരികയില്ല നിശ്ചയം. പിന്നെ ഭാൎയ്യ നല്ലവളായിരു
ന്ന വീട നല്ല വൃത്തിയാക്കിയിടുകയും, ദയവാക്ക പ
റകയും ചെയ്താൻ, അവന്റെ ശീലം അല്പം നന്നാ
യി വരികയില്ലെന്ന ആൎക്കു പറയാം. എന്നാൽ കോ
രുണയെ! നമ്മോട ദോഷം ചെയ്യുന്നവരെ സ്നേ
ഹിക്കുന്നത ബഹു പ്രയാസംതന്നെ. അങ്ങിനെ
ചെയ്യുന്നതിന ശത്രുക്കൾക്കുവേണ്ടി തന്റെ ജീവ
നെ കൊടുത്ത ക്രിസ്തുവിന്റെ ശീലം നമുക്കുണ്ടങ്കി
ൽ മാത്രമെ കഴിവു എന്നും പറയാം. ഹാ കോരുണ
യെ! കാലക്രമംകൊണ്ട നീ ഒരു സത്യക്രിസ്ത്യാനി
യായി തീൎന്നു എങ്കിൽ അപ്പോൾ നിന്റെ ഭൎത്താവും
നല്ല ശീലക്കാരനായി വരുമെന്ന ആശപ്പെടുന്നതി
നിടയുണ്ട. എന്തെന്നാൽ ൟ താഴെ വരുന്ന വാക്യ
ങ്ങൾ അൎത്ഥംകൂടാതെയല്ല പറഞ്ഞിരിക്കുന്നത. അവ
ഏതേതെന്നാൽ "മൃദുവായുള്ള ഉത്തരം കോപത്തെ
ശമിപ്പിക്കുന്നു." 'ഒരു നീതിമാനായ പുരുഷന്റെ
യൊ സ്ത്രീ യുടെയൊ പ്രാൎത്ഥന വളരെ സാധിക്കു
ന്നു." "അവിശ്വാസിയായ ഭൎത്താവ ഭാൎയ്യയാൽ ശു
ദ്ധമാക്കപെടുന്നു എന്നുള്ളവ തന്നെ. ആകയാൽ
നീ ഒരു സത്യക്രിസ്താനിയായിരുന്നാൽ അവൻ
നിന്നോട ചെയ്യുന്ന ദോഷത്തിന നീ അവനോട
നന്മ പകരം ചെയ്കയും, അവന്റെ പേൎക്കുവേണ്ടി

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/82&oldid=180073" എന്ന താളിൽനിന്ന് ശേഖരിച്ചത്