താൾ:CiXIV138.pdf/72

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൬

പോരാഞ്ഞു. ഞാൻ മുലകൊടുത്ത വളൎത്തിയ കൊച്ച
ചെറുക്കന പതിനഞ്ച മാസം പ്രായം ആയപ്പോൾ
അവന്റെ മുലകുടി മാറ്റെണമെന്ന എന്റെ യജ
മാനസ്ത്രീ ഭാവിച്ചു. എന്നാൽ എന്റെ സ്വന്തമക്ക
ളെക്കാൾ അധികം ആ ചെറുക്കനെ ഞാൻ സ്നേഹി
ച്ചതകൊണ്ട, അവനെ വിറുപിരിയുന്നത ഇനിക്ക
ദുഃഖം ആയിരുന്നതിനാൽ അവന ചെയ്യേണ്ടുന്ന
ഒരു കാൎയ്യം പോലും ഞാൻ മറ്റൊനുത്തരെകൊണ്ടും
ചെയ്യിക്കാതെ ഞാൻ തന്നെ ചെയ്തുവന്നു. അവൻ
പകൽ മുഴുവനും എന്റെ അരികെ ഇരിക്കയും, ഞാ
ൻ അവനോട സംസാരിക്കയും, അവനെ പാടികേ
ൾപ്പിക്കയും, രൂപകടലാസ കാണിക്കയും ചെയ്ത
അവനെ സന്തോഷിപ്പിച്ചകൊണ്ട വന്നതിനാൽ
അവനെ എന്നോട മുമ്പിലത്തേതിലും അധികം പ്രി
യമായിപോയി. വിശേഷിച്ചും ഞാൻ വീട്ടിൽ
പോയാൽ വിഗ്രഹങ്ങൾക്ക മുമ്പാകെ സാഷ്ടാംഗം
വീഴേണ്ടിവരുമെന്ന വെച്ച വീട്ടിൽ പോകുന്നതി
ന ഇനിക്ക ഭയവുമായിരുന്നു. വിഗ്രഹങ്ങളിൽ ഇ
നിക്ക വിശ്വാസമില്ലാതെയിരുന്നു എന്ന തന്നെയുമ
ല്ല, വിഗ്രഹാരാധന ദൈവത്തിന്റെ മുമ്പാകെ ഒരു
വലിയ പാപം എന്ന ഇനിക്ക തൊന്നുകയും ചെ
യ്തു. ഇങ്ങിനെയിരിക്കുമ്പോൾ ഒരുദിവസി കാലത്ത
ഇനിക്ക ബഹു വാത്സല്യമായിരുന്ന എന്റെ യോ
ഹന്നാൻ കുഞ്ഞിന നടപ്പുദീനംവന്ന പിടിപെട്ടു.
ആ ദീനത്തിൽനിന്ന സൌഖ്യം പരികയില്ലെന്ന
വൈദ്യൻ പറകൊണ്ട, ഇനിക്ക ഉണ്ടായ ദുഃഖം
പറയാവതല്ല. അന്നേരം ഞാൻ എന്റെ വിഗ്രഹ
ങ്ങളെക്കുറിച്ച വിചാരിക്കാതെ, പൈതലിന്റെ ദീനം
സൌഖ്യമാക്കെണമെന്ന ക്രിസ്ത്യാനികളുടെ ദൈവ
ത്തോട ഉച്ചത്തിൽ പ്രാൎത്ഥിച്ചു. അതിനെ ഞങ്ങളുടെ
കൊച്ചുമാദാമ്മ കേട്ട, എന്നോട സൌഖ്യകാലത്ത അ

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/72&oldid=180062" എന്ന താളിൽനിന്ന് ശേഖരിച്ചത്