താൾ:CiXIV138.pdf/71

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൫

ക്കയും, അവനെ എന്റെ ഹൃദയത്തിൽ കൈക്കൊള്ളു
കയും, അവന്റെ വചനത്താൽ പോഷിപ്പിക്കപ്പെ
ടുകയും ചെയ്യുന്നു എന്ന ഇനിക്ക തോന്നുന്നു. അ
മ്മേ! ഞാൻ ൟ വീട്ടിൽ എത്രനാളായിട്ട തനിച്ച
പാൎത്ത വരുന്നുണ്ട. എന്റെ വിലയേറിയ രക്ഷിതാ
വ ഇല്ലെങ്കിൽ ഇനിക്ക എന്ത ചെയ്യാം. എന്നാൽ
അവൻ എന്നോടകൂടെ ഇരിക്കുന്നതിനാൽ സകല
വും ലഘുവും സന്തോഷവുമായി തോരുന്നു. ഇത കേ
ട്ട ഉടനെ ഞാൻ അവളോട, പരമായീ! ഞാൻ പല
പ്പോഴും വന്ന നിന്നെ കാണാം: എന്തെന്നാൽ നീ
ക്രിസ്തുവിൽ എന്റെ സഹോദരിയും മഹത്വത്തിൽ
എന്നോട കൂട്ടവകാശിയും ആകുന്നു എന്ന ഞാൻ ക
ണ്ടിരിക്കുന്നു. എന്നാൽ നീ ബഹു അഗതിയെന്ന
തോന്നുന്നു: നിനക്ക ശേഷക്കാര ആരുംതന്നെ ഇ
ല്ലയൊ? ഇതിന്ന അവൾ ഉത്തരമായിട്ട, മദാമ്മെ!
ശിശുവായിരുന്നപ്പോൾ മുലകൊടുത്ത വളൎത്തിയ
ഒരു സയ്പ കൽകത്തായിൽ ഇനിക്ക ഉണ്ട. അയാൾ
ഇനിക്ക മാസ്സന്തോറും മൂന്ന രൂപാവീതം കൊടുത്ത
യക്കയും, ൟ വീടിന്റെ അറ്റകുറ്റം തീൎക്കയും ചെ
യ്യുന്നുണ്ട. അതകൊണ്ട നിങ്ങൾ വിചാരിക്കുന്നത
പോലെ തന്നെ ഞാൻ അത്ര അഗതിയല്ല. എന്റെ
ജന്മദേശം ബഹുദൂരമാകുന്നു; അമ്പത്തരണ്ട വൎഷം
മുമ്പെ ഞാൻ കൽകത്തായിൽ ഒരു ദ്വരയുടെ വീട്ടി
ൽ പോയി അയാളുടെ കുഞ്ഞിന മുലകൊടുത്ത വള
ൎത്തി. ആ വീട്ടിൽ ഒരു ചെറുപ്പക്കാരത്തി മദാമ്മ ഉ
ണ്ടായിരുന്നു. അവർ എന്നപ്രതി ബഹു സാഹ
സം കഴിച്ച, അവരുടെ സ്വന്ത മാൎഗ്ഗകാൎയ്യങ്ങൾ എ
ല്ലാം എന്നെ പഠിപ്പിച്ചു. അങ്ങിനെ ക്രമംകൊണ്ട
ക്രിസ്ത്യാനി മാൎഗ്ഗത്തിന്റെ സത്യം ഇനിക്ക നല്ല
ബോധം വന്നു, എന്ന വരികിലും, മനുഷ്യരുടെ മു
മ്പാകേ അനുസരിച്ച പറവാൻ ഇനിക്ക ധൈൎയ്യംF 3

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/71&oldid=180060" എന്ന താളിൽനിന്ന് ശേഖരിച്ചത്