താൾ:CiXIV138.pdf/69

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൩

അങ്ങിനെ തന്നെ ക്രിസ്തുവിന്റെ ജീവവൎത്തമാന
മാകുന്ന സുവിശേഷവും, ലേഖനങ്ങളും വായി
ച്ചാലൊ അവരുടെ സ്വന്ത നടപ്പിനെ ക്രമപ്പെടു
ത്തുവാൻ അനേക ദൃഷ്ടാന്തങ്ങളും, കല്പനകളും, അ
തിൽ അടങ്ങിയിരിക്കുന്നു.

പിന്നതേതിൽ പരമായി എന്ന ആ കിഴവിപ
റഞ്ഞു, മദാമ്മേ! നിങ്ങൾ വന്നപ്പോൾ ഞങ്ങൾ വാ
യിച്ചുകൊണ്ടിരുന്ന വാക്യത്തിന്റെ അൎത്ഥം അറി
വാൻ നന്നാ പ്രയാസപ്പെട്ടു. ദയയുണ്ടായിട്ട അ
തിന്റെ അൎത്ഥം തെളിയിച്ചുതന്നാൽ വലിയ ഉപ
കാരമായി. ആ വാക്യം ഇതാകുന്നു. "എന്റെ മാം
സം ഭക്ഷിക്കയും എന്റെ രക്തം കുടിക്കയും ചെയ്യു
ന്നവൻ എന്നിലും ഞാൻ അവനിലും വസിക്കു
ന്നു" എന്നുള്ളത തന്നെ. യഹോദന്മാർ ചോദിച്ചത
പോലെ അവന തന്റെ മാംസം നമുക്ക ഭക്ഷിക്കു
ന്നതിന തരുവാൻ കഴിയുന്നത എങ്ങിനെയെന്ന
ഞാൻ ചോദിക്കുന്നില്ല. എന്തെന്നാൽ യേശു ഇത
സദൃശമായിട്ടൊ ആത്മ അൎത്ഥത്തിലൊ പറഞ്ഞതാ
കുന്നു എന്ന ഇനിക്ക അറിയാം. എങ്കിലും അതി
ന്റെ അൎത്ഥം ഇന്നതെന്നുള്ളത ഇനിക്ക നല്ല നി
ശ്ചയം പോരാ.

പിന്നെ വീണ്ടും ജനിക്കാത്ത ഹൃദയമുള്ളവരോട
തെളിയിച്ച പറഞ്ഞ മനസ്സിലാക്കുവാൻ കഴിയാത്ത
തായുള്ള ൟ വാക്യത്തിന്റെ തെളിവായും നേരായു
മുള്ള അൎത്ഥം പറഞ്ഞ കേൾപ്പിപ്പാൻ എന്നെ പ്രാ
പ്തിപ്പെടുത്തണമെ ഞാൻ ഹൃദയത്തിൽ അ
പേക്ഷിച്ചശേഷം പറഞ്ഞത എന്തെന്നാൽ, ആത്മാ
വ ജീവിക്കെണമെന്നുണ്ടങ്കിൽ ഭക്ഷണം കൂടി
യെ കഴിവു. ജീവനുള്ള ആത്മാവിന്റെ ജീവഭക്ഷ
ണം വിശ്വാസത്താൽ യേശുവിനെ കൈക്കൊള്ളു
ന്നത ആകുന്നു. ദൈവത്തിന്റെ മക്കളുടെ ആത്മാF 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/69&oldid=180057" എന്ന താളിൽനിന്ന് ശേഖരിച്ചത്