താൾ:CiXIV138.pdf/68

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൨

പ്പോൾ, ആ പ്രവൃത്തിയാൽ അവൾക്ക പുണ്യംവ
രുമെന്ന സ്വപ്നത്തില്പോലും അവൾ വിചാരിച്ചി
ല്ലെന്ന അവളുടെ ഭാവം കൊണ്ട ഞാൻ കണ്ടറി
ഞ്ഞു. കിഴവിയും ആ പെണ്ണിനെ കുറിച്ച മദാമ്മേ!
ഇവൾ ഒരു നല്ല പെണ്പൈതൽ ആകുന്നു; ഇത കൂ
ടാതെ, മറ്റ അനേകം അല്പ കാൎയ്യങ്ങൾ അവൾ ഇ
നിക്ക ചെയ്തതരുന്നുണ്ട: ദൈവം അവൾക്ക പ്രതി
ഫലം കൊടുക്കും നിശ്ചയം. ഇത തന്നെയല്ല, ഇ
വൾക്ക ഒരു അമ്മയുണ്ട; അവൾ ഏലിശബേത്തി
നെ പോലെ കൎത്താവിന്റെ സകല കല്പനകളിലും
ചട്ടങ്ങളിലും കുറ്റം കൂടാതെ നടക്കുന്നവളാകുന്നു.
ദരിദ്രനെ ഓൎക്കുന്നവൻ ഭാഗ്യവാൻ എന്ന അവ
ളുടെ മകളാകുന്ന ഇവളെ പഠിപ്പിച്ചതും അവൾ ത
ന്നെ. ആ വയസ്സചെന്ന സ്ത്രീയോട ഞാൻ അല്പ
നേരം സംസാരിച്ചതിനിടയിൽ ശരിയായിട്ടും ചേ
ൎച്ചയായിട്ടും ഉള്ള മൂന്ന വേദവാക്യങ്ങൾ അവളിൽ
നിന്ന കേട്ടതിനാൽ ഞാൻ വിസ്മയിച്ചു. എന്നാൽ
അവളുമായിട്ട കുറെകൂടെ മുഖപരിചയം വന്നശേ
ഷം വേദപുസ്തകം അവളുടെ ഭക്ഷണവും പാനീ
യവും രാപകൽ ഉള്ള ധ്യാനവും ആകുന്നു എന്ന
ഞാൻ അറിഞ്ഞു. ഹാ! ൟ നാട്ടിലെ ക്രിസ്ത്യാനി
സ്ത്രീകളിൽ വളരെ പേർ തങ്ങളുടെ വേദപുസ്തക
ത്തെ തീരെ വായിക്കാതിരിക്കുന്നു. അതിലുള്ള ചരി
ത്രങ്ങളെ വായിച്ചാൽ അവൎക്ക എത്ര ഇമ്പം തോ
ന്നും എന്ന തന്നെയല്ല, പിശാചുക്കളെയും ക്ഷുദ്ര
ക്കാരെയും പറ്റി ഭോഷത്വമായുള്ള കഥകൾ അവ
രുടെ പൈതങ്ങളെ പറഞ്ഞ പഠിപ്പിക്കുന്നതിന പ
കരം ഇതിൽ നിന്ന എത്ര നല്ല കഥകൾ അവരെ
പറഞ്ഞ കേൾപ്പിക്കാം. ദുഃഖസമയത്ത ദാവിദി
ന്റെ സങ്കീൎത്തനങ്ങളും, ദീൎഘദൎശിമാരുടെ ബുദ്ധിയു
പദേശങ്ങളും കായിച്ചാൽ എത്ര ആശ്വാസമുൺറ്റാകും

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/68&oldid=180056" എന്ന താളിൽനിന്ന് ശേഖരിച്ചത്