താൾ:CiXIV138.pdf/70

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൪

ക്കൾക്ക ൟ ഭക്ഷണത്തിന ആവശ്യവും ആഗ്രഹ
വും ഉണ്ട. അതില്ലെങ്കിൽ ആത്മാക്കൾ തളൎന്ന ന
ശിച്ചുപോകും. ആകയാൽ സത്യ ഭക്ഷണമാകുന്ന
യേശുവിൻ ശരീരത്തെയും സത്യപാനീയമാകുന്ന
യേശുവിൻ രക്തത്തെയും സാക്ഷാലുള്ള ക്രിസ്ത്യാനി
കൾ വിശ്വാസത്തോട വാങ്ങി ഭക്ഷിച്ച കുടിക്കെ
ണം. അവയാൽ പോഷിപ്പിക്കപ്പെടെണമെന്നു
ള്ള ആഗ്രഹത്തോട കൂടെ തന്നെ അവയെ കൈ
ക്കൊള്ളുകയും വേണം. ആത്മാവ ശരീരത്തെ പോ
ലെ അല്ല. അത ക്രിസ്തുവിനെ ഭക്ഷിക്കയും കുടിക്ക
യും ചെയ്യുന്നത ആത്മാവിന്നടുത്ത പ്രവൃത്തികളാകു
ന്ന ധ്യാനം, പ്രാൎത്ഥന, താഴാഴ്മ, നന്ദി, സ്നേഹം മു
തലായവയെകൊണ്ട ധ്യാനിക്കയും ഉപജീവിക്കയും
ചെയ്യുന്നതാകുന്നു. ഒരു വിരുന്ന ഒരുക്കപ്പെട്ടിരിക്കു
ന്നു എന്ന കേട്ടതകൊണ്ട മാത്രമൊ, അല്ലെങ്കിൽ അ
നവധി ഭക്ഷണ സാധനം കണ്ടതകൊണ്ട മാത്ര
മൊ ശരീരം പോഷിപ്പിക്കപ്പെടുകയില്ല. തക്കതായി
ട്ടുള്ള ഭക്ഷണം വാങ്ങിച്ച ഭക്ഷിച്ചു എങ്കിൽ മാത്ര
മെ ശരീരം വളരുകയുള്ളു. അപ്രകാരം കുരിശിൽ ത
റെക്കപ്പെട്ട രക്ഷിതാവിനെ ലോകക്കാരോട അറി
യിക്കപ്പെടുകയും, അവൻ മുഖാന്തരമുള്ള പാപനി
വാരണത്തെ കുറിച്ച പലർ കേൾക്കയും, കാണുക
യും, ചെയ്യുമായിരിക്കും. എന്നാൽ ൟ ഉപദേശത്തെ
വിശ്വാസത്തോടെ ഭക്ഷിക്കയൊ, കൈക്കൊള്ളുക
യൊ ചെയ്യുന്ന ആ അത്മാവിന മാത്രമെ, അതു
കൊണ്ട ജീവനൊ ഉപകാരമൊ ലഭിക്കയുള്ളു. ഞാ
ൻ പറഞ്ഞ നിറുത്തിയ ഉടനെ പരമായി പറ
ഞ്ഞു, അമ്മേ! നിങ്ങൾക്ക വന്ദനം; ഇപ്പോൾ ഇ
തിന്റെ അൎത്ഥം നല്ല തെളിവായിരിക്കയാൽ ഇനി
ക്ക ബഹു സന്തോഷവും തോന്നുന്നു. എന്തെന്നാ
ൽ ഞാൻ അറിവോട കൂടെ ക്രിസ്തുവിൽ വിശ്വസി

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/70&oldid=180058" എന്ന താളിൽനിന്ന് ശേഖരിച്ചത്