താൾ:CiXIV138.pdf/65

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൯

ണ്ട ബോധിച്ച സാക്ഷിയാലും, നിങ്ങളുടെ അയ
ൽകാരിൽ ഒരുത്തി അവളുടെ സഹോദരിയുടെ പ്ര
സവത്തെ കുറിച്ച പറഞ്ഞ കേട്ടതിനാലും, മറ്റ അ
നേക ദൃഷ്ടാന്തങ്ങളാലും സാക്ഷിക്കാകുന്നതാകുന്നു.
ഇനിക്ക ഒന്നാമത ഗൎഭമായിരുന്ന സമയത്ത സൌ
ഖ്യക്കേടകൊണ്ടും, ഉഷ്ണംകൊണ്ടും, ഒരു കിളിവാതി
ലിന്റെ മുന്വശത്തിള്ള വെറാന്തയിൽ കട്ടിൽവെ
ച്ചിട്ട അവിടെ വളരെ നേരം ഉറക്കം കൂടാതെ കിട
ക്കുകയും രാത്രിതോറും ഒരു മൂങ്ങാവന്ന കിളിവാതി
ലിന്റെ ചട്ടത്തിൻ കീഴിൽ ഇരുന്ന മൂളുകയും അ
തിന്റെ ശബ്ദം കേട്ട ഞാൻ എഴുനീറ്റ അതിനെ
വിരട്ടി ഓടിക്കയും ചെയ്തിട്ടുൺറ്റ എങ്കിലും, അത
കൊണ്ട ഇനിക്കാകട്ടെ കുഞ്ഞിനാകട്ടെ ഒരു ഉപദ്ര
വവും ഉൺറ്റായില്ല. ഇത സംഭവിച്ച ഒരു കാൎയ്യമാക
കൊണ്ടത്രെ ഞാൻ പറഞ്ഞത. വിചാരണ ബുദ്ധി
ക്കും, മാൎഗ്ഗത്തിന്നും, പരസ്യമായി നടന്ന കാൎയ്യങ്ങ
ൾക്കും വിരോധമായുള്ള വിശ്വാസം ഭോഷികൾ
ക്കല്ലാതെ ബുദ്ധിയുള്ള സ്ത്രീകള്ള്ക്ക ചേരുന്നതല്ല എ
ന്ന ഓൎത്തകൊൾകെ വേണ്ടു. അത തന്നെയുമല്ല, ന
മ്മുടെ ദൈവം വൈരാഗ്യമുള്ള ദൈവമാകയാൽ
സാത്താന എങ്കിലും മനുഷ്യൎക്ക എങ്കിലും മൃഗങ്ങൾ
ക്ക എങ്കിലും തന്റെ ദിവ്യ ലക്ഷണങ്ങൾ ഉണ്ടെ
ന്ന പറയുന്നവരെ ശിക്ഷിക്കാതെ വിടുകയില്ല. യാ
തൊന്നിന എങ്കിലും ദൈവലക്ഷണങ്ങൾ ഉണ്ടെ
ന്ന വിചാരിക്കുന്നത ക്രിസ്ത്യാനികൾക്ക ഒട്ടും യു
ക്തമല്ല. മേലും ദൈവം തങ്ങളുടെ പിതാവും ആപ
ത്ത സമയത്ത തങ്ങളെ സഹായിപ്പാൻ കഴിയുന്ന
ഏകസഹായിയും എന്ന വെച്ച അവനിൽ ആശ്ര
യിക്കയും ക്രിസ്തുമുഖാന്തരം അവനോട അപേക്ഷി
ക്കയും ചെയ്യുന്നതിന മാത്രമെ മുറയുള്ളു.

പിന്നെ ഞാൻ അവൎക്ക സലാം പറഞ്ഞത കൂടാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/65&oldid=180053" എന്ന താളിൽനിന്ന് ശേഖരിച്ചത്