താൾ:CiXIV138.pdf/66

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൦

തെ ചീവൎത്തനത്തിനെയും കുഞ്ഞിനെയും നന്നാ
സൂക്ഷിച്ചുകൊള്ളണമെന്നും ഞാൻ തിരികെ വരു
മ്പോൾ ഇരുമ്പ നുറുക്ക, പഴഞ്ചെരിപ്പ, ചൂല മുതലാ
യ വസ്തുക്കൾ പിശാചിനെ വിരട്ടി ഓടിപ്പാനായി
ട്ട വാതുക്കൽ കെട്ടി തൂക്കികിടക്കുന്നത കാണ്മാൻ ഇട
വരരുതെന്നും പറഞ്ഞു. അയ്യൊ! ഇങ്ങിനെയുള്ള സ
മയങ്ങളിൽ ഇവിടെ ക്രിസ്ത്യാനികൾ എന്ന പറയു
ന്നവരുടെ ഇടയിൽ ഇത സാധാരണമായിട്ട നട
ക്കുന്നതാകുന്നു എങ്കിലും അത തീരെ വേണ്ടാത്തത
തന്നെ.

ഞാൻ വീട്ടിൽ തിരിച്ചപോകുന്ന വഴിയിൽ വൃ
ത്തിയുള്ളതും വൈക്കോൽകൊണ്ട മേഞ്ഞതുമായ ഒ
രു ചെറിയ വീട കാണുകയും, അവിടെ ഒരു പൈ
തൽ ശുദ്ധമുള്ള യോഹന്നാന്റെ ആറാം അദ്ധ്യാ
യം ഉറക്കെ വായിക്കുന്ന ശബ്ദം തെളിവായിട്ട കേ
ൾക്കയും ചെയ്തു. ഇനിക്ക ആ വീട്ടിൽ കേറാതെ
പോകുവാൻ വഹിയാഞ്ഞു: എന്തെന്നാൽ ദൈവ
വചനം എന്റെ ചെവിക്ക എല്ലായ്പോഴും ബഹു ഇ
മ്പവും, ആ വചനത്തെ സ്നേഹിക്കുന്നവരോട, ഇ
നിക്ക എന്റെ സ്വദേശത്തോടും, ചാൎച്ചക്കാരോടും
ഉള്ളതിനെക്കാൾ അധിക സ്നേഹവും ഉണ്ട. ആക
യാൽ ഞാൻ അകത്ത കേറട്ടെ എന്ന ചോദിച്ച
പ്പോൾ കേറിവരികെവേണ്ടു എന്ന അകത്ത നി
ന്ന ഒരാൾ പറകയും, അത കേട്ട ഞാൻ കേറിചെന്ന
പ്പോൾ വേള്ളിപോലെ നരച്ചതലമുടിയുള്ള ഒരു കി
ഴവി എഴുനീറ്റ, മദാമ്മെ, എന്ത വേണം? എന്ന
ചോദിച്ചു. അതിന്ന ഉത്തരമായിട്ട ഞാൻ പറഞ്ഞു,
ഒന്നും വേണ്ടാ. ഞാൻ ൟ വഴിയെ കൂടെ പോയ
പ്പോൾ ൟ വീട്ടിൽ ദൈവവചനം വായിക്കുന്ന
ശബ്ദം കേട്ട, ഇവിടെ എന്റെ ആത്മാവ ഏറ്റവും
സ്നേഹിക്കുന്നവനായ നമ്മുടെ വിലയേറിയ ര

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/66&oldid=180054" എന്ന താളിൽനിന്ന് ശേഖരിച്ചത്