താൾ:CiXIV138.pdf/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൫

പ്പിപ്പാനുണ്ടെന്നും പറഞ്ഞ നിൽക്കുന്നു. അവൾ ഇ
ന്നലെ നമ്മൾ കണ്ട ജനങ്ങളെപോലെ അല്ല; അ
വൾ ഉടുത്തിരിക്കുന്ന വസ്ത്രംതന്നെയും തുലോം മു
ഷിഞ്ഞതാകകൊണ്ട, അവളെ ഞാൻ മുഠിക്കകത്ത
കൊണ്ടുവരാതെ വെറാന്തയിൽ ഇരുത്തിയിരിക്കുന്നു.
ഉടനെ ഞാൻ ആയയോട, കൊള്ളാം അവൾ താമ
സിക്കട്ടെ, അല്പനേരത്തിനകം ഞാൻ ചെന്ന കാ
ണാം എന്ന പറഞ്ഞു. എന്നൽ ഞാൻ ചെന്നപ്പോ
ൾ ആദ്യം ഫുൽമോനിയുടെ വീട്ടില്വെച്ച ഞാൻ
കണ്ടറിമുഖമുള്ള കോരുണ എന്ന അറിഞ്ഞ ഇനിക്ക
ആശ്ചൎയ്യം തോന്നി. എന്നാൽ അവൾ വന്ന കാൎയ്യം
ഇന്നതെന്ന ഇനിക്ക വേഗത്തിൽ മനസ്സിലായി.
ഞാൻ ശുദ്ധന്നും സത്യബോധിനിക്കും ഇനാമായി
ട്ട കൊടുത്ത കാൽരൂപായെ കോരുണ കണ്ട, അവ
ൾ ഇവിടെ വന്നാൽ അത പോലെ ഒരു സമ്മാനം
കിട്ടുമെന്ന വിചാരിച്ചതകൊണ്ടത്രെ വന്നത. ആക
യാൽ അവൾ എന്നെ കണ്ട ഉടനെ കണ്ണുനീർ
പൊഴിച്ച, നിങ്ങൾ ദരിദ്രൎക്ക അപ്പനും അമ്മയും, അ
വരുടെ സങ്കേതവും ആകുന്നു. നിങ്ങളുടെ നിഴലിൻ
കീഴെ പാപപ്പെട്ടവർ പാൎത്തകൊള്ളട്ടെ ഇന്നലെ ദ്ര
വ്യസ്ഥന്മാരുടെ മക്കൾക്ക നിങ്ങൾ ധൎമ്മം കൊടുത്തു
വല്ലോ; ഞാൻ ബഹു ദരിദ്രക്കാരിയാകകൊണ്ട, ഇ
നിക്ക വല്ലതും തന്നെ കഴിവു എന്ന പറഞ്ഞു. അഗ
തിയായ കോരുണയുടെ നിലയെ കണ്ട ഇനിക്ക
ബഹു ദുഃഖംതോന്നി എങ്കിലും അവൾ, തങ്ങളുടെ
സ്വന്തകുറ്റംകൊണ്ട താനെതന്നെ തങ്ങൾക്ക ദരി
ദ്രതയെ വരുത്തിയിരിക്കുന്ന മടിയുള്ള സ്ത്രീകളിൽ ഒ
രുത്തിയാകുന്നു എന്ന, മുമ്പിലത്തെതവണ കേട്ടറി
ഞ്ഞ കാൎയ്യംകൊണ്ട ഇനിക്ക നല്ല ബോധംവന്നിരി
ക്കുന്നു. അത അന്നെയുമല്ല, ആ ചെറു ഗ്രാമക്കാരു
ടെ വസ്തുത ഇന്നപ്രകാരമെന്ന വിവരമറിയാതെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/41&oldid=180027" എന്ന താളിൽനിന്ന് ശേഖരിച്ചത്