താൾ:CiXIV138.pdf/40

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൪

നിങ്ങളെ പാഠം കേൾക്കെണമെന്ന നിങ്ങൾക്ക ആ
ഗ്രഹമുള്ളതാകകൊണ്ട, ഒരിക്കൽ ഞാൻ വന്ന നി
ങ്ങളെ കേൾക്കാം; അപ്പോൾ ഇനിക്ക എത്ര പഠിത്വ
മുണ്ടെന്ന നിനക്ക അറിയാം. എന്നാൽ ഇപ്പോൾ
നേരം പോയതകൊണ്ട ഞാൻ പോകട്ടെ, എന്നി
ങ്ങിനെ പറഞ്ഞുംകൊണ്ട ഞാൻ ആ പൈതങ്ങൾ
ക്ക കാൽ രൂപാ വീതം കൊടുത്തു. ആ കാൽ രൂപാ
കൊണ്ട അവൎക്ക ബഹു പ്രസാദം തോന്നി. ഞാൻ
ആ ഗ്രാമം വിടുത്തതവരെ എന്റെ കൂടെ പോരുക
യും ഞങ്ങളെ കണ്ട കുരച്ച പട്ടികളെ എല്ലാം അടി
ച്ച ഓറ്റിക്കയും ചെയ്തു. വീട്ടിൽ ചെന്നിട്ട ശാബതദി
വസത്തിൽ ആത്മാവിൻ പ്രകാരം നടപ്പാൻ എന്നെ
ബലപ്പെടുത്തെണമെന്ന അപേക്ഷിച്ചും കൊണ്ട
അന്ന രാത്രിയിൽ ഞാൻ ഉറങ്ങുവാൻ പോയി. കട്ടി
ലിൽ കിടക്കുമ്പോൾ എന്റെ ഉള്ളിലെ അപേക്ഷ
ഇപ്രകാരമായിരുന്നു. ദൈവമെ, എന്റെ ആയുസ്സി
ൻനാൾ അവസാനിക്കുമ്പോൾ ഞാൻ വിശ്വാസ
ത്തോടെ എന്റെ ഓട്ടത്തെ പൂൎണ്ണമാക്കുന്നവളായും,
കൃപകൊണ്ടും കരുണകൊണ്ടും പാപികൾക്കായിട്ട
നീ സമ്പാദിച്ചിരിക്കുന്ന നിന്റെ വീണ്ടെടുപ്പ മൂലം
നിൻ തിരുമുമ്പാകെ എന്നേക്കും അനുഭവിപ്പാനുള്ള
നിത്യശാബതയിൽ പ്രവേശിപ്പാൻ ഒരുങ്ങിയിരിക്കു
ന്നവളായും കണ്ടെത്തപ്പെടുവാനായിട്ട നീ എന്നെ
വഴി കാണിക്കുന്നവനും എന്റെ രക്ഷയുടെ ദൈവ
വും ആയിരിക്കേണമെ.

൩ ആം അദ്ധ്യായം.

പിറ്റെദിവസം കാലത്തെ ആയ എന്റെ അടു
ക്കൽ വന്ന പറഞ്ഞു, ഗ്രാമത്തിൽ നിന്ന ഒരു ക്രി
സ്ത്യാനിസ്ത്രീ, മദാമ്മയെ കണ്ട ഒരു കാൎയ്യം ബോധി

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/40&oldid=180026" എന്ന താളിൽനിന്ന് ശേഖരിച്ചത്