താൾ:CiXIV138.pdf/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൬

ധൎമ്മം കൊടുത്താൽ അത അവൎക്ക ഗുണമായി തീരാ
തെ അവരിൽ അസൂയയും, ദ്രവ്യാഗ്രഹവും വൎദ്ധി
ക്കെയുള്ളു എന്ന കണ്ടിട്ട, ഞാൻ കോരണയോട,
കൊരുണെ! നീ ഞായറാഴ്ച കാലത്തെ പള്ളിയിൽ
പോകുവാൻ ഒരുങ്ങുന്നതിന്ന പകരം, ൟ അഴുക്കവ
സ്ത്രത്തോടുംകൂടെ ഇവിടെ വന്ന നിൽക്കുനത കണ്ടി
ട്ട, ഇനിക്ക ബഹു ദുഃഖം തോന്നുന്നു. ഞാൻ നിന്റെ
വീട്ടിൽ വന്ന നിന്റെ കാൎയ്യം തിരക്കിയറിഞ്ഞല്ലാ
തെ നിനക്ക ഒന്നും തരികയില്ല നിശ്ചയം എന്ന പ
റഞ്ഞു. അപ്പോൾ കൊരുണ കരഞ്ഞും കൊണ്ട ഞാ
ൻ അഗതിയാകുന്നു സത്യം; എന്റെ ഭൎത്താവ ഒരു
ദുൎമ്മാൎഗ്ഗക്കാരനും, മദ്യപാനിയും ആകുന്നു. അവൻ
നല്ലവേലക്കാരനും ദിവസം ഒന്നുക്ക കാൽ രൂപാ
വീതം ദേഹണ്ഡിച്ചുണ്ടാക്കുവാൻ പ്രാപ്തനുമാകുന്നു
എന്ന വരികിലും ചിലവിന്ന യാതൊന്നും വീട്ടിൽ
കൊണ്ടുവരുന്നില്ല എന്ന തന്നെ പറയാം. എന്റെ
വസ്ത്രം അഴുക്കായതിനെ കുറിച്ച നിങ്ങൾ പറഞ്ഞു
വല്ലൊ. ഞാൻ ഉടുത്തിരിക്കുന്നത കൂടാതെ ഇനിക്ക
ഒരു മുണ്ട മാത്രമെയുള്ളു. അത അലക്കുകാരന്റെ പ
റ്റിൽ കൊടുത്തിട്ട രണ്ട ആഴ്ചായായി. അലക്കുവക
യ്ക്ക പ്രു പൈസാ കൊടുത്തല്ലാതെ അവൻ തരിക
യില്ല. പൈസായിക്ക ഞാൻ എന്ത വേണ്ടു? എന്ന
പറഞ്ഞപ്പോൾ, ഞാൻ അവളോട, കോരുണെ, അ
തകൊണ്ടാകുന്നു എങ്കിൽ ഇതാ ഒരു പൈസാ. ഇത
കൊണ്ടുചെന്ന അലക്കുകാരന്ന കൊടുത്ത നിന്റെ
വെള്ളമുണ്ട വാങ്ങി ഉടുത്തുംകൊണ്ട പള്ളീയിൽ പോ
എന്ന പറഞ്ഞു. എന്നാൽ കോറുണെക്ക പള്ളിയിൽ
പോകുവാൻ മനസ്സില്ലാഞ്ഞു. അവൾ ആ പൈസാ
എടുത്തുംകൊണ്ട മദാമ്മെ ഇനിയും വല്ലതും കൂടെ ത
ന്നാട്ടെ; എന്റെ കുഞ്ഞ വീട്ടിൽ ദീനമായിട്ട കിടക്കു
ന്നു. അവനെ ഇഷ്ടമുള്ളത വല്ലതും വാങ്ങിച്ച കൊടു

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/42&oldid=180028" എന്ന താളിൽനിന്ന് ശേഖരിച്ചത്