താൾ:CiXIV138.pdf/39

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൩

ത്രപുസ്തകം ഞാൻ ഉറക്കെ വായിക്കയും ചെയ്ത ശേ
ഷം പ്രാൎത്ഥിച്ചുംവെച്ച ഉറക്കത്തിന പോകയും ചെ
യ്യുന്നു. നിങ്ങളുടെ അപ്പൻ ചോദ്യം ചോദിച്ച നിങ്ങ
ളെ പഠിപ്പിക്കുന്നത കൻടെങ്കിൽ കൊള്ളായിരുന്നു
എന്ന ഇനിക്ക ആഗ്രഹമുള്ളതകൊണ്ട നിങ്ങളെ പ
ഠിപ്പിക്കുന്ന സമയത്ത ഞാൻ വരുന്നതിന അവൻ
സമ്മതിക്കുമൊ എന്ത തോന്നുന്നു? എന്ന ചോദിച്ച
പ്പോൾ, ശുദ്ധൻ ഉത്തരമായിട്ട ഉവ്വ സമ്മതിക്കും.
എന്നാൽ നിങ്ങൾ വന്നാൽ ഞങ്ങളുടെ പാഠം നി
ങ്ങൾ കേൾക്കെണം എന്ന പറകയല്ലാതെ, നിങ്ങ
ൾ ഇരിക്കെ അപ്പൻ പഠിപ്പിക്കയില്ല എന്ന തോന്നു
ന്നു എന്ന പറഞ്ഞു. അപ്പോൾ സത്യബോധിനിപ
റഞ്ഞത, നിങ്ങൾ നല്ലൊരു മദാമ്മ ആകകൊണ്ട
ഞാൻ പഠിക്കുന്ന വാക്യങ്ങളും ജ്ഞാനകീൎത്തനങ്ങളും
നിങ്ങളെ ചൊല്ലി കേൾപ്പിക്കെണമെന്ന ഇനിക്കും
ആഗ്രഹമുണ്ട. എന്നാൽ നിങ്ങൾക്ക ബങ്കാളഭാഷ
അറിവാൻ വഹിയാത്തതകൊണ്ട എങ്ങിനെ? അതി
ന്ന ഞാൻ അവളോട പറഞ്ഞു, ഇനിക്ക ബങ്കാള
ഭാഷ അറിവാൻ വഹിയാ എന്ന നിന്നോട ആര
പറഞ്ഞു? ഞാൻ അറിയുന്നതിൽ ഒരു കൊച്ചുപെ
ണ്ണിനെക്കാൾ നല്ലവണ്ണം ഞാൻ വായിച്ചാലൊ?
അപ്പോൾ സത്യബോധിനി ഒരു ലജ്ജാഭാവത്തോ
ടുംകൂടെ പറഞ്ഞത എന്തന്നാൽ പാതിരിസായ്പന്മാ
രുടെ മദാമ്മാമാൎക്ക മാത്രമെ ബങ്കാളഭാഷ അറിയാ
വു എന്ന വിചാരിച്ചു. നിങ്ങൾ പാതിരിസായ്പിന്റെ
മദാമ്മ അല്ലല്ലൊ. അല്ല, എന്നാൽ ൟ പാവപ്പെട്ട
നാട്ടുകാരുടെആത്മാക്കളെ ഞാൻ സ്നേഹിക്കുന്നു. ഞാ
ൻ പാതിരിസായ്പിന്റെ മദാമ്മ അല്ലെന്നുവരികിലും
നാട്ടുകാൎക്ക ഗുണം ചെയ്യുന്നത എന്റെ മുറയാകുന്നു
എന്ന വെച്ച, അതിനായിട്ട ൟ ബങ്കാളഭാഷ പ
ഠിക്കുന്നതിന ഞാൻ വളരെ പ്രയാസപ്പെട്ടു. ഞാൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/39&oldid=180025" എന്ന താളിൽനിന്ന് ശേഖരിച്ചത്