താൾ:CiXIV138.pdf/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൨

തകൊണ്ട മുത്താഴം വേഗത്തിൽ കഴിയും. അത കഴി
യുന്നഉടനെ അപ്പൻ ചുരുക്കത്തിൽ ഒരു പ്രാൎത്ഥന
കഴിക്കും. പിന്നെ ഞങ്ങൾ എല്ലാവരും വെള്ളമുണ്ട
മാറി പുര പൂട്ടിയുംവെച്ച പള്ളിയിൽ പോകും. പ
ള്ളിയിൽനിന്ന വന്ന ശേഷം ശുദ്ധൻ മുമ്പെ പറ
ഞ്ഞതപോലെ ഏതാനുമ്പേർ ഇവിടെ കൂടിവരിക
യും സംസാരിക്കയുംചെയ്യും. അപ്പോൾ ഞാനും ശു
ദ്ധനും ഒരു വേദവാക്യവും ഒരു പാട്ടും കാണാപാഠം
പഠിച്ച, ജനങ്ങൾ പോയശേഷം, അവ അപ്പനെ
ചൊല്ലി കേൾപ്പിക്കും. അപ്പോൾ യോസേഫ, മോ
ശ, ദാവീദ, ദാനിയെൽ മുതലായവരുടെ കഥ ഞ
ങ്ങളോട പറഞ്ഞ കേൾപ്പിക്കയും ഞങ്ങൾക്ക അത
കേട്ട ബഹു സന്തോഷമായിരിക്കയും ചെയ്യും. ഇത
കൊള്ളാമല്ലൊ എന്ന ഞാൻ പറഞ്ഞത കൂടാതെ ന
മ്മുടെ മിശിയോൻ സമൂഹക്കാർ എല്ലാവരുംകൂടെ ൟ
ഒരു കുഡുംബക്കാരെ അല്ലാതെ മറ്റ യാതൊരുത്ത
രെയും ക്രിസ്ത്യാനി സഭയോട ചേൎത്തിട്ടില്ലെങ്കിലും
അവരുടെ വേല നിഷ്ഫലമായിപോകയില്ലെന്ന എ
ന്റെ മനസ്സിൽ അപ്പോൾ ഞാൻ വിചാരിക്കയും
ചെയ്തു. അപ്പോൾ ഞാൻ ശുദ്ധനോട ആ ദിവസ
ത്തെ മുഷുവനും കഴിക്കുന്നത ഇന്നപ്രകാരമെന്നുള്ള
ത നീ പറഞ്ഞ തീൎക്ക എന്ന പറഞ്ഞപ്പോൾ, അവ
ൻ എന്നോട അഞ്ചരമണിക്ക അപ്പനും ഞാനും പ
ള്ളിയിൽ പോകും. എന്നാൽ അമ്മയും സത്യബോ
ധിനിയും വീട്ടിൽ ഇരുന്ന അമ്മ അത്താഴം തയ്യാറാ
ക്കുകയും സതുബോധിനി ഞങ്ങളുടെ കൊച്ച സ
ഹോദരനായ പ്രിയനാഥനെ സൂക്ഷിക്കയുംചെയ്യും
അവന സ്ത്യബോധിനിയോട ബഹു പക്ഷം ആ
കയാൽ അവളെ കാണുമ്പോൾ ഒക്കയും അവന്റെ
കൈകൊട്ടി തുടങ്ങും. പിന്നെ രാത്രിയിൽ ഞങ്ങൾ
സങ്കീൎത്തനങ്ങൾ പാടുകയും പരദേശി മോക്ഷയാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/38&oldid=180023" എന്ന താളിൽനിന്ന് ശേഖരിച്ചത്