താൾ:CiXIV138.pdf/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൭

ണ്ടെന്നും അമ്മ പറയുന്നു. അപ്പോൾ സത്യബോ
ധിനി ചോദിച്ചത, ആ പാഠം എന്താകുന്നു? മറ്റു
ള്ള ചെടികളിൽനിന്ന പഠിപ്പാനിണ്ടെന്ന അമ്മ പ
റയുന്നപഠം എല്ലാം ഇനിക്ക അറിയാമെന്ന തോ
ന്നുന്നു. അതിന്ന ശുദ്ധൻ ഉത്തരമായിട്ട, അമ്മ പ
റയുന്നത ഇതാകുന്നു. ആ ചെടിയെപോലെ ഞാൻ
ഉണ്ടങ്ങിയ കൊമ്പായി ഒഓകാതെയിരിപ്പാനായി
ട്ട, ആ ചെടി കാണിമ്പോൾ ഇനിക്ക പാപം ചെയ്‌വാ
ൻ ഭയം തോന്നും എന്നതന്നെ. ഇത പറഞ്ഞപ്പോ
ൾ ആ പൈതങ്ങൾക്ക നന്നാ വിചാരംകൊണ്ടപ്ര
കാരം തോന്നു. പിന്നീട സത്യഭോഷിനി പറഞ്ഞു,
ഹാ!ചീനപ്പനിനീർചെടി നിൽക്കട്ടെ, അത വെട്ടിക്ക
ളയെണ്ടാ. ആ വിശേഷപ്പെട്ട ഇംഗ്ലീഷ ചെടി അ
തിനരികെയിം വെക്കാമല്ലൊ. എന്തെന്നാൽ ആ
പനിനീർ ചെടിയിൽനിന്ന പഠിപ്പാനുള്ള ഭയങ്കര
മായ പാഠം ഇനിക്കും ശുദ്ധനും കൂടക്കൂടെ ഓൎപ്പാ
നുണ്ട. അതിന്റെ ശേഷം അവൾ മറന്നപോയ ഏ
തണ്ട ഒര കാൎയ്യത്തെ പെട്ടന്ന ഓൎത്തപ്രകാരം തോ
ന്നി. ഉടനെ എന്റെ ആയയെ കൈകാട്ടി വിളിച്ചും
കൊണ്ട അട്ക്കളെക്കകത്ത കേറിപ്പോകയും ചെയ്തു.
അപ്പോൾ ഞാൻ ശുദ്ധനോട, ഇന്റെ അമ്മെക്ക
ഇന്ന ഇത്ര വളരെ ജോലി എന്താകുന്നു? കഴിഞ്ഞ
തവണ ഞാൻ വന്നപ്പോൾ ൟ സമയത്ത അവ
ളുടെ ജോലി എല്ലാം തീൎന്ന സ്വസ്ഥമായിരുന്നു എ
ന്ന തോന്നിയല്ലൊ, എന്ന പറഞ്ഞു, അന്നേരം അ
വൻ പറഞ്ഞു അത ശരിതന്നെ. പതിവായിട്ട ൟ
സമയത്ത അമ്മയുടെ ജോലി തീരും. എന്നാൽ ഇ
ന്ന ആഴ്ചയുടെ ഒടുക്കത്തെ ദിവസമാകുന്നു. ശനി
യാഴ്ചതോറും അമ്മെക്ക ജോലി വളരെയുണ്ട. ഇന്ന
ഞങ്ങൾ പള്ളിക്കൂടത്തിൽനിന്ന വന്നതില്പിന്നെ
അമ്മ എന്തെല്ലാം ജോലി തീൎത്തു എന്ന ഞാൻ പC 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/33&oldid=180018" എന്ന താളിൽനിന്ന് ശേഖരിച്ചത്