താൾ:CiXIV138.pdf/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൬

ണ്ടിട്ടുണ്ട, എന്നാൽ അവർ ആരും ഇത്രനല്ല ബോ
ധത്തോടെ പറയുന്നത ഞാൻ കേട്ടിട്ടില്ലായ്കയാൽ
എന്റെ കണ്ണുകൾ കണ്ണുനീരുകൾകൊണ്ട നിറയ
പ്പെടുകയും, പിന്നെ "പിതാവെ ശിശുക്കളുടെയും, മു
ലകുടിക്കുന്നവരുടെയും വായിനിന്ന നീ സ്തുതി
യെ പൂൎണ്ണമാക്കിയതകൊണ്ട, നിന്നെ ഞാൻ സ്തുതി
ക്കുന്നു എന്ന എന്റെ ഉള്ളിൽ ഞാൻ പറകയും ചെ
യ്തു. എന്നാൽ ഞാൻ ഇള്ളംകൊണ്ട പറഞ്ഞതിനെ
ആ പൈതങ്ങൾ അറിഞ്നില്ല. അവരുടെ അമ്മയു
ടെ ജോലിതീൎന്ന വരുന്നതവരെക്കും സമയം ആ
കുന്നിടത്തോളം സന്തോഷത്തൊടെ കഴിച്ചുകൂട്ടെണ
മെന്ന അവർ ആഗ്രഹിച്ചപ്രകാരം അവരുടെ ഭാ
വംകൊണ്ട ഇനിക്ക തോന്നുകയും ചെയ്തു. അന്നേ
രം ശുദ്ധൻ എന്നോട മദാമ്മെ! കുറെദിവസംമുമ്പെ
കോരുണ എന്ന ചീത്ത സ്ത്രീ ഞങ്ങളുടെ സഹോദ
രിയുടെ പുഷ്പചെടിയ കളഞ്ഞപ്പോൾ ഇവിടെ വ
ന്നിരുന്നത നിങ്ങൾ അല്ലാഞ്ഞൊ? ഞ്ങ്ങൾ ഇവിടെ
വന്നിരുന്നു എന്നും അപ്പോൾ അമ്മ സാറായുടെ വ
ൎത്തമാനം എല്ലാം നിങ്ങളെ പറഞ്ഞ കേൾപ്പിച്ചു എ
ന്നും ഞങ്ങളോട അമ്മ പറഞ്ഞു. അന്നേറ്റം ഞാൻ ഉ
വ്വ, ഞാൻ ഇവിടെ വന്നിരുന്നു. ഒടിഞ്ഞപോയചീന
പനിനീർചെടിനിന്ന ആ ഇടത്ത വെക്കുന്നതിന്ന
നല്ലതിൽ ഒര ഇംഗ്ലീഷചെടി ഞാൻ കൊണ്ടുവന്നി
ട്ടുണ്ട അപ്പോൾ ശിപായി ആ വിശേഷപ്പെട്ട ചെ
ടിയെ കാണിച്ചു. അവർ അത കൺറ്റ ആശ്ചൎയ്യപ്പെ
ടുകയും ചെയ്തു. ഉടനെ ശുദ്ധൻ പറഞ്ഞു, ഇത വെ
ക്കുന്നതിനായിട്ട ആ പനിനീർചെടിയെ നാം വെ
ട്ടിക്കളഞ്ഞുകൂടാ. എന്തെന്നാൽ അമ്മ തിനെ താല്പ
ൎയ്യത്തോടെ സൂക്ഷിച്ചുകൊൺറ്റുവരുന്നു. അതതന്നെ
യുമല്ല, അത ഇപ്പോൾ വഴങ്ങിപ്പോയിരിക്കുന്നതി
നാൽ അതിൽനിന്ന വേറൊരു പാഠം പഠിപ്പാനു

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/32&oldid=180017" എന്ന താളിൽനിന്ന് ശേഖരിച്ചത്