താൾ:CiXIV138.pdf/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൫

രികയും ചെയ്യുന്നതകൊണ്ട വേദപുസ്തകത്തിൽ
സത്യത്തെക്കുറിച്ചുള്ള വേദവാക്യങ്ങൾ ഒക്കെയും ഇ
നിക്ക അറിയാമെന്ന തോന്നുന്നു. അവയിൽ ഇനി
ക്ക ഇമ്പമായിട്ടുള്ളത "ഞാൻ വഴിയും സത്യവും ജീ
വനും ആകുന്നു," എന്നുള്ളത തന്നെ, അത യേശു
വിന്റെ വാക്കാകുന്നു. കഴിഞ്ഞ ഞായറാഴ്ച ൟ വാ
ക്യത്തിന്റെ അൎത്ഥം അപ്പൻ ഞങ്ങളോട പറഞ്ഞ
കേൾപ്പിച്ചു എന്ന പറഞ്ഞു. ഞങ്ങൾ ഇങ്ങിനെ സം
ഭാഷിച്ചകൊണ്ട നിൽക്കുന്നസമയത്ത ആ ചെറുക്ക
ൻ വെളിയിൽ വന്ന അവന്റെ പെങ്ങളുടെ അരി
കെനിന്ന, അമ്മ പുരെക്കകം മെഴുകുകയാകുന്നു, അ
ല്പനേരത്തിനകം മെഴുകി തീൎത്തുംവെച്ച പുറത്ത വ
രും എന്നിങ്ങിനെ പറഞ്ഞു. അപ്പോൾഞാൻ, ഇരി
ക്കട്ട, നിന്റെ പേർ എന്ത? എന്ന ചോദിച്ചു. [ആ
ചെറുക്കനെ കണ്ടാൽ നല്ല ബുദ്ധികൂൎമ്മതയുള്ളവനെ
ന്ന തോന്നും. അവന്റെ പെങ്ങളെക്കാൾ ഏകദേ
ശം രണ്ട വയസ്സ കൂടെ അധിക പ്രായം കാണും.]
മദാമ്മെ! എന്റെ പേർ ശുദ്ധൻ അന്ന ആകുന്നു എ
ന്ന അവൻ ഉടനെ പറഞ്ഞു. അപ്പോൾ സത്യബോ
ധിനി പറഞ്ഞു. അവൻ ശുദ്ധൻ എന്ന പറഞ്ഞത
ശരിതന്നെ. ശുദ്ധതയെകുറിച്ചുള്ള വേദവാക്യങ്ങൾ
എല്ലാം അവന അറിയാംതാനും. ശുദ്ധതയും സത്യ
വും തമ്മിൽ സഹോദരനും സഹോദരിയും ആകുന്നു
എന്നും, അവ രണ്ടും തമ്മിൽ വേർപിരിഞ്ഞ ഇരുന്നു
കൂടാഎന്നും, പാതിരിസായ്പിന്റെ മദാമ്മ ഇന്നലെ
പറഞ്ഞു. അതകൊണ്ട മുമ്പിലത്തേതിലും അധികം
ഞങ്ങളുടെ പേരിനോട ഇനിക്ക പക്ഷമുണ്ട. പി
ന്നെ അവൾ കൈകൊട്ടി മുറ്റത്തിന ചുറ്റും നടന്ന
ആടികൊണ്ട, ഹാ! ഞങ്ങളുടെ പെർ എത്ര വിശേഷ
മാകുന്നു എന്ന ഉച്ചത്തിൽ പറകകൂടെ ചെയ്തു. ഞാ
ൻ ഇതിന്ന മുമ്പിൽ വളരെ ബങ്കാളപിള്ളേരെ കC

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/31&oldid=180015" എന്ന താളിൽനിന്ന് ശേഖരിച്ചത്