താൾ:CiXIV138.pdf/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൮

റയാമല്ലൊ. പന്ത്രണ്ടമണിക്ക ആദ്യംതന്നെ സത്യ
ബോധിനിയെ കുളത്തിൽ കൊണ്ടുപേയി അവളു
ടെ നീണ്ടതലമുടി ചവൽകാരംകൊണ്ട തേച്ച കഴു
കിയുംവെച്ച തിരിച്ച വരുന്നവഴി അലക്കുകാരന്റെ
വീട്ടിൽകേറി ഞങ്ങളുടെ മുണ്ടുകൾ കൊണ്ടുവന്നു. അ
പ്പന്റെ അങ്കൃക്കായും എന്റെ ചട്ടയും വളരെ കീറി
പ്പോയതിനാൽ നാളെ പള്ളിയിൽ പോകുന്നവകെ
ക്ക അത ഇടന്തന്നെ തയ്ച നന്നാക്കി. അത കഴി
ഞ്ഞ ഉടനെ മുറ്റം അടിക്കുന്നതിനും പുരകൾ മൂന്നും
മെഴുകുന്നതിനും തുടങ്ങി. ഇപ്പോൾ വലിയ പുരയു
ടെ അകത്തെ കിടക്കമുറി ഒഴികെ ശേഷം എല്ലാട
വും മെഴുകിതീൎത്തു എന്നിരിക്കുന്നു. ശനിയാഴ്ച അ
മ്മെക്ക ജോലി വളരെയുള്ളതകൊണ്ട പുര മെഴുകു
ന്നത മറ്റ ഏതെങ്കിലും ഒരു ദിവസം ആകട്ടെ എ
ന്ന അപ്പൻ പലപ്പോഴും പറഞ്ഞിട്ടുണ്ടു. എങ്കിലും
ഇന്നെ ദിവസം മാത്രമെ അമ്മ മെഴുകുകയുള്ളു. എ
ന്തെന്നാം ഞായറാഴ്ച കാലത്തെ പ്രസംഗം കഴി
ഞ്ഞിട്ട ചിലർ ഇവിടെവന്ന തിണ്ണെക്ക ഇരുന്ന കാ
ലത്ത കേട്ട പ്രസംഗത്തെക്കുറിച്ച തമ്മിൽ സംസാരി
ക്കയും സങ്കീൎത്തനം പാടുകയും അമ്മ അവൎക്ക പുക
യിലയും പലഹാരവും കൊടുത്തശേഷം ചുരുക്ക
ത്തിൽ ഒരു പ്രാൎത്ഥന കഴിക്കയും ചെയ്തുംവെച്ച അ
വരവരുടെ വീട്ടിൽ പോക പതിവുണ്ട. ഇങ്ങിനെ
ശാബതദിവസത്തിൽ വളരെ ആളുകൾ ഇവിടെ വ
രുന്നതാകകൊണ്ട വീട നല്ല വൃത്തിയായിട്ട കിട
ക്കെണമെന്നാകുന്നു അമ്മയുടെ ആഗ്രഹം. എന്തെ
ന്നാൽ ക്രിസ്ത്യാനി സ്ത്രീകൾ ഒക്കയും നല്ല സൂക്ഷ
ക്കാർ ആയിരിക്കെണം എന്ന അമ്മ പറയുന്നു. ഇ
ങ്ങിനെ ഞങ്ങൾ സംസാരിച്ചകൊണ്ടിരിക്കുന്ന സ
മയത്ത ഫുൽമോനിവന്നു, അപ്പോൾ ശുദ്ധൻ അ
വന്റെ പെങ്ങളും ആയയും എന്ത ചെയ്കയായിരു

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/34&oldid=180019" എന്ന താളിൽനിന്ന് ശേഖരിച്ചത്