താൾ:CiXIV138.pdf/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൨

ർ ആനന്ദത്തോടും സന്തോഷത്തോടും കൂടെ മരിപ്പാ
ൻ ദൈവം ഇടവരുത്തുന്നു. ദൈവം താൻ ഗുപ്തന്മാ
രെന്ന വിളിക്കുന്ന വെറെ ചിലർ ഉണ്ട. അവർ പ
ക്ഷെ വിശ്വാസത്തിൽ ക്ഷീണന്മാരും മഴക്കാലത്ത
ആദിത്യൻ ഉദിക്കയും അസ്തമിക്കയും ചെയ്യുന്നത
മനുഷ്യർ അറിയാതെ ഇരിക്കുന്നതപൊലെ ഇവർ
ശോഭിക്കയും അസ്സ്തമിക്കയും ചെയ്യുന്നത ആരും അ
റികയില്ലായിരിക്കും. എങ്കിലും സൂൎയ്യൻ അസ്തമിച്ച
വീണ്ടും ശോഭയോടെ ഉദിക്കുന്നപ്രകാരം തന്നെ ഇ
ത്തരം വിശ്വാസികൾ എല്ലാവരും മഹത്വത്തോടെ ഉയിൎത്തഴുനീൽക്കുമെന്നുള്ളത നിശ്ചയംതന്നെ.

ൟ തവണ ഞാൻ ഫുൽമോനിയുടെ വീട്ടിൽ
പോയവഴി ഗംഗാനദിതീരത്തിങ്കൽകൂടെ ആയിരു
ന്നു. ഇതിന്റെ നീരൊഴുക്ക ചില ആറുകളുടേതിനെ
ക്കാൾ ബഹു ശക്തിയുള്ളതായിരുന്നതകൊണ്ട ഞാ
ൻ പോയവഴിയിൽ ആ കടുപ്പമുള്ള നീരൊഴുക്കെ
പ്പറ്റി ധ്യാനിച്ചത എന്തെന്നാൽ, മഹാനദിയെ! നീ
പരിശുദ്ധാത്മാവ മനുഷ്യന്റെ ഹൃദയത്തിൽ പ്രവൃ
ത്തിക്കുന്ന പ്രവൃത്തിക്ക സദൃശമുള്ളതാക്കുന്നു. നീ ഉ
ന്നതമായ ഹിമാലയ പൎവതങ്ങളിൽനിന്ന പുറപ്പെ
ട്ട ഒഴുകുന്നു. പരിശുദ്ധാത്മാവും ഉന്നതത്തിൽനിന്ന
ഇറങ്ങിവരുന്നതാകുന്നു. നിന്റെ ഒഴുക്കുകൾ ഒരുനാ
ളും വറ്റിപോകാതെയിരിക്കുന്നപ്രകാരം തന്നെ മനു
ഷ്യഹൃദയത്തിൽ ഉള്ള പരിശുദ്ധാത്മാവും, നിത്യജീ
വങ്കലേക്ക പൊങ്ങിവരുന്ന വെള്ളത്തിന്റെ ഒരു ഉ
റവയാകുന്നു. നിന്റെ വെള്ളത്താൽ സകല വസ്തു
ക്കളെയും നീ നനെക്കുന്നു. എന്നാൽ ശരീരത്തെ മാ
ത്രമെ ശുദ്ധംവരുത്തുവാൻ നിനക്ക കഴിവു. പരിശു
ദ്ധാത്മാവൊ സകല പാപത്തിൽനിന്നും അശുദ്ധ
തയിൽനിന്നും ഹൃദയത്തെ ശുദ്ധിയാകുന്നു. നീ ഭൂ
മിയെ ഫലവത്താക്കുന്നതപോലെ പരിശുദ്ധാത്മാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/28&oldid=180012" എന്ന താളിൽനിന്ന് ശേഖരിച്ചത്