താൾ:CiXIV138.pdf/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൧

യം അവളുടെ ഹൃദയത്തോടെ ഐക്യതപ്പെട്ടുപോ
യി എന്ന ഇനിക്ക തോന്നി. പ്രത്യേകമായിട്ട ഞാ
ൻ ഒരു ദിക്കിൽകൂടെ തനിച്ച നടക്കുമ്പോൾ ഒരു കാ
ട്ടപുഷ്പത്തെയാകട്ടെ കളയെയാകട്ടെ സൃഷ്ടിക്കപ്പെ
ട്ട എന്തൊരു വസ്തുവിനെയാകട്ടെ ഞാൻ കണ്ടാൽ
അതിന്മേൽ സൂക്ഷിച്ച നോക്കി അതിന്റെ ഭംഗി
യും ഉപകാരവും, ലക്ഷണവും ശോധനചെയ്തു, അ
തിൽ വിളങ്ങിയിരിക്കുന്ന ദൈവസ്നേഹത്തെയും
ജ്ഞാനത്തെയുംകുറിച്ച ചിന്തിക്കുന്നത ഇനിക്ക ഒരു
പതിവാകുന്നു. ഏറിയനാളായിട്ട സൃഷ്ടിക്കപ്പെട്ട ഒ
രുവസ്തു ചിലപ്പോൾ നമ്മുടെ ആത്മജീവന്റെയൊ,
ദൈവം നമ്മോട ഇന്ന പ്രകാരം വ്യാപരിക്കുന്നു എ
ന്നുള്ളതിന്റെയൊ ഒരു സദൃശമായിതീരുമല്ലൊ. ദൃ
ഷ്ടാന്തമായിട്ട, പലപ്രാവശ്യം തോട്ടക്കാരൻ ഓരൊ
സസ്യങ്ങളുടെ തല നറുക്കുന്നതിനെ ഞാൻ സൂക്ഷി
ച്ചപ്പൊൾ, "കൎത്താവതാൻ സ്നേഹിക്കുന്നവരെ ശി
ക്ഷിക്കുന്നു" എന്നും, "ഫലംതരുന്ന കൊമ്പ അത
അധികം ഫലം തരുന്നതിനായിട്ട അതിനെ ശുദ്ധം
ചെയ്യുന്നു" എന്നുമുള്ള വേദവാക്യങ്ങളെ ഞാൻ ഓ
ൎത്തു. പിന്നെ ശോഭയുള്ള സൂൎയ്യൻ അസ്തമിക്കുന്നത
കാണുമ്പോൾ അത വിശ്വാസിയുടെ മരണത്തി
ന്ന സദൃശമാകുന്നു എന്ന എന്റെ മനസ്സിൽ ഞാ
ൻ വിചാരിച്ചു. എങ്ങിനെ എന്നാൽ ആദിത്യൻ ഒ
രുദിവസം മുഴുവനും നന്നാപ്രകാശിച്ചശേഷം ആ
രും വിചാരിക്കാതെ അസ്തമിച്ചുപോകുന്നപ്രകാരം
ചില ക്രിസ്ത്യാനികൾ ദൈവത്തെ മഹത്വപ്പെടു
ത്തികൊണ്ട ഒരു ദീൎഘായുസ്സ കഴിച്ചതിന്റെശേഷം
ആരും വിചാരിക്കാതെ മരിച്ചുപോകുന്നു. മറ്റ ചി
ലർ ദുഃഖംകൊണ്ടും പ്രയാസംകൊണ്ടും കാൎമേഘത്തി
ങ്കീഴിൽ എന്ന പോലെ ഏരിയനാളായിട്ട നടന്ന
ശേഷം എല്ലാവരും കാണാത്തക്കവണ്ണമായി അവ

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/27&oldid=180011" എന്ന താളിൽനിന്ന് ശേഖരിച്ചത്