താൾ:CiXIV138.pdf/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൦

ഇനിക്ക തോന്നി. അന്നെദിവസം കാറ്റുമ്മഴയും ഇ
ല്ലാതെ നല്ല തെളിവും, ഇന്ദ്യായിൽ വൎഷകാലത്തി
ന്റെ അന്ത്യത്തിങ്കൽ പതിവുള്ളപ്രകാരം ബഹു ശീ
തവും ഉള്ള ദിവസം ആയിരുന്നതിനാൽ അന്ന ഇം
സ്ലീഷ്കാൎക്ക തങ്ങളുടെ ജന്മദേശത്തെക്കുറിച്ച സ
ന്തോഷമായ നിനവുകൾ മനസ്സിൽ വരാതെയിരി
ക്കയില്ല. വെളിയിൽ നല്ല കാറ്റ ഉണ്ടാകകൊണ്ടും
ശനിയാഴ്ച ഉച്ചകഴിഞ്ഞ സമയം ആയിരുന്നതിനാ
ൽ, എന്റെല്ലാം ആയാലും ഫുൽമോനിയുടെ മക്കളെ
കാണാമെന്ന വിചാരിച്ചതകൊണ്ടും, ആയയെയും
ശിപായിയെയും കൂട്ടിക്കൊണ്ട ആ ക്രിസ്ത്യാനിഗ്രാ
മത്തിലേക്ക പോയി. എന്റെ സ്നേഹിതിയായ ഫു
ൽമോനിക്ക കൊടുക്കുന്നതിന്ന അപ്പോൾ പൂക്കളുള്ള
ഒരു വിശേഷമായ ഇംഗ്ലീഷചെടി പൂച്ചട്ടിയിൽ വെ
ച്ച ശിപായിയുടെ കൈവശമായി കൊണ്ടുപോയി.
എന്തെന്നാൽ ഫുൽമോനിക്ക പുഷ്പങ്ങളോട ബഹു
കൌതുകമായിരുന്നതും അത മുഖാന്തരം കൊള്ളാകു
ന്ന ചില നിനവുകൾ അവളുടെ മനസ്സിൽ ഉണ്ടാ
കുന്നതുംകണ്ട ഇനിക്ക ബഹു സന്തോഷമായിപൊ
യി. ചില ക്രിസ്ത്യാനികൾ ദിവസമ്പ്രതി സൃഷ്ടി
പ്പിന്റെ ഭംഗിയെ കണ്ടിട്ടും അവരെ സൃഷ്ടിച്ച
ദൈവത്തെക്കുറിച്ച തങ്ങളുടെ ഉള്ളിൽ വിചാരിക്ക
യാകട്ടെ, തൻ സൃഷ്ടിപ്പിൻ ക്രിയകൾ തന്റെ ദിവ്യ
വിചാരണെക്കും കൃപെക്കും സദൃശമായിരിക്കുന്നു
എന്നുള്ളത കാണുകയാകട്ടെ, ചെയ്യാത്തത ആശ്ച
ൎയ്യംതന്നെ. ഞാൻ കണ്ട ബങ്കാളസ്ത്രീകളിൽ ദൈവ
ത്തിന്റെ കൈവേലകളെ നോക്കി ഇപ്രകാരം ധ്യാ
നിക്ക ശീലമുള്ളവൾ ഫുൽമോനി മാത്രമെ ഉണ്ടായി
രുന്നുള്ളു. ഇനിക്കൊ ഒരൊ വസ്തുക്കളെക്കുറിച്ച ഇ
പ്രകാരം ധ്യാനിച്ച നല്ല ശീലമുള്ളത കൊണ്ട ഫുൽ
മോനിയിൽ ൟ ശീലം കാണ്കയാൽ എന്റെ ഹൃദ

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/26&oldid=180010" എന്ന താളിൽനിന്ന് ശേഖരിച്ചത്