താൾ:CiXIV138.pdf/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩

വമൂലം മനുഷ്യർ കൃപയിൽ വളരുന്നു. മനസ്സുള്ളവ
ൎക്ക് എല്ലാവൎക്കും നിന്റെ വെള്ളത്തിൽ നിന്ന കുടി
ക്കാം. അത സൌജന്യമായിട്ട കിട്ടുന്നതാകുന്നു. പ
രിശുദ്ധാത്മാവ പറയുന്നത എന്തെന്നാൽ, ദാഹമുള്ള
വൻ വരട്ടെ, ആൎക്കെങ്കിലും മനസ്സുണ്ടൊ അവൻ
ജീവന്റെ വെള്ളത്തിൽ നിന്ന കുടിക്കട്ടെ." നീ ബ
ഹു ലക്ഷം ആളുകളുടെ ജീവനെ രക്ഷിക്കുന്നു. പരി
ശുദ്ധത്മാവൊ ആക്രമങ്ങളിലും പാപങ്ങളിലും മരി
ച്ചിരിക്കുന്ന മനുഷ്യനെ ജീവിപ്പിക്കുന്നു. നീ നി
ന്റെ ഒഴുക്കിനെ തടയുന്ന തടങ്ങലുകളും വിരോധ
ങ്ങളും എല്ലാം തീൎത്ത മൊമ്പോട്ട പാഞ്ഞൊഴുകുന്ന പ്ര
കാരം തന്നെ പരിശുദ്ധത്മാവും ആ വലിയ തടങ്ങ
ൽ ആകുന്ന മനുഷ്യഹൃദയത്തിൽ ഉള്ള പാപസ്നേഹ
ത്തെ നീക്കിക്കളഞ്ഞ ദൈവേഷ്ടത്തിൻപ്രകാരം നട
പ്പാൻ ഹൃദയത്തെ ഉത്സാഹിപ്പിച്ച നിൎബന്ധിക്കുന്നു.
തീൎച്ചെക്ക മഹാനദിയെ! നീ ഒന്നിനാലും തടയപ്പെ
ടാതെ സമുദ്രത്തിൽ ചെന്ന വീഴുന്നപ്രകാരം പരി
ശുദ്ധാത്മാവും മനുഷ്യഹൃദയത്തിൽ താൻ ചെയ്യുന്ന
വേലയെ തികെച്ച; ആത്മാവിനെ ഭാഗ്യമുള്ളൊരു
നിത്യത്വമാകുന്ന സമുദ്രത്തിൽ ഇറക്കുന്നു.

ഇങ്ങിനെ ധ്യാനിച്ചും കൊണ്ട പോയതിനാൽ
ഞാൻ ഫുൽമോനിയുടെ വീട്ടിൽ ചെന്നെത്തിയത
അറിഞ്ഞില്ല. ഞാൻ അവിടെ ചെന്ന കേറിയ ഉട
നെ അഴുക്കുള്ള രണ്ട ചെറിയ പൈതങ്ങൾ വെളി
യിൽ ഓടിവന്ന ഞാൻ അകത്ത കേറുന്നതിനായി
ട്ട വാതിൽ തുറന്ന ഇട്ടും വെച്ച ഇനിക്ക സലാം ചെ
യ്തു. ആപൈതങ്ങളിൽ ഒന്ന ആണും ഒന്ന പെണ്ണും
ആയിരുന്നു. ചെറുക്കൻ അവന്റെ അമ്മയെ വിളി
പ്പാനായിട്ട അകത്ത പോയപ്പോൾ ഏജദേശം ഏ
ഴവയസ്സുള്ള ആ കൊച്ച പെണ്പൈതൽ മുമ്പിലത്തെ
തവണ അവളുടെ അമ്മ ചെയ്തപോലെ കസേ

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/29&oldid=180013" എന്ന താളിൽനിന്ന് ശേഖരിച്ചത്