താൾ:CiXIV138.pdf/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൮

സൌഖ്യത്തെക്കുറിച്ച എന്നെക്കാൾ അധിക താല്പ
ൎയ്യമുണ്ടായിരുന്നതിനാൽ ഞാൻ തുലോം രാച്ചെല്ലു
വോളം താമസിച്ചുപോകുമെന്ന കണ്ടിട്ട, വീട്ടിൽ
ഓടിചെന്ന വണ്ടി കൊണ്ടുവരുവാൻ ചട്ടം കെട്ടി
യിരുന്നു. ഫുൽമോനി പുഷ്പത്തെക്കുറിച്ചുള്ള ൟ വ
ൎത്തമാനം പറഞ്ഞ നിൎത്തിയ ഉടനെ കുതിരകൾ
പോകുവാൻ തിടുക്കം വെക്കുന്നു എന്ന പറകയാൽ
എന്റെ സ്നേഹിതിയുമായിട്ട വിട്ടുപിരിയുന്നതിന്ന
ഇനിക്ക മനസ്സില്ലാഞ്ഞു എന്ന വരികിലും അവളു
മായിട്ടുള്ള ക്രിസ്ത്യാനിസംഭാഷണത്തിൽ ഇനിക്കു
ണ്ടായ സന്തോഷത്തെ കാട്ടുകയും അവളെ കൂടക്കൂ
ടെ വന്ന കാണാമെന്ന വാക്കുകൊടുക്കയും ചെയ്തും
വെച്ച യാത്രപറഞ്ഞ പോരുകയും ചെയ്തു.

ഞാൻ വണ്ടിയോടിച്ച വീട്ടിൽ പോരുംവഴിയിൽ
അനേകം വിചാരങ്ങൾ എന്റെ മനസ്സിൽ ഉണ്ടാ
യി. ഫുൽമോനി തന്നെ അസഹ്യപ്പെടുത്തിയ അ
യൽക്കാരോട കാണിച്ച ശീലം ഞാൻ വിചാരിച്ച
നോക്കിയപ്പോൾ ഇനിക്ക അവളെക്കാൾ അധികം
അറിവും ബോധവും ഉണ്ടെന്ന വരികിലും അവളെ
പോലെ സ്നേഹവും ക്ഷമയും ഉള്ളവളായിതീൎന്നാൻ
കൊള്ളായിരുന്നു എന്ന ആഗ്രഹിച്ചത കൂടാതെ, ഇ
നിക്കുള്ള ഭയങ്ങളയും സംശയങ്ങളെയും ഞാൻ ഓ
ൎത്തിട്ട അവയെ ഫുൽമോനിക്ക ദുഃഖ സമയത്ത
ദൈവത്തിൽ ഉണ്ടായിരുന്ന കപടമില്ലാത്ത വിശ്വാ
സത്തോടും ആശ്രയത്തോടും ശരിക്കൂട്ടിനോക്കിയ
പ്പോൾ കൎത്താവെ, എന്റെ അവിശ്വാസത്തിന്ന
സഹായിക്കെണമെന്ന മാത്രമെ ഇനിക്ക പറവാൻ
കഴിഞ്ഞുള്ളൂ. ആ ചെറിയ ഗ്രാമത്തിൽ ഞാൻ പോ
യി താമസിച്ച അല്പനേരത്തെ ഇടകൊണ്ട അവിട
ങ്ങളിൽ ശീലത്തെക്കുറിച്ച വിചാരിച്ചാൽ ഫുൽമോ
നിക്ക ശരിയായ ആളുകൾ ഇല്ല എന്ന ബോധം വ

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/24&oldid=180007" എന്ന താളിൽനിന്ന് ശേഖരിച്ചത്