താൾ:CiXIV138.pdf/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൭

പ്രിയമുള്ള കുഞ്ഞിനെ ഇനിക്ക ഒന്നുകൂടെ കാണാം
മദാമ്മെ! നിങ്ങളും അവളെ അറിഞ്ഞാൽ അവളെ
സ്നേഹിക്കാതെ ഇരിക്കയില്ല.

ആ ചീനപനിനീർചെടി പൊയ്പോയതകൊണ്ട
ഇനിക്ക ബഹു ദുഃഖം തോന്നുന്നു. അത സാറാ വീ
ണ്ടും വരുമ്പോൾ പുഷ്പിച്ച കാണെണമെന്ന ആഗ്ര
ഹിച്ചിരുന്നതാകുന്നു. കഴിഞ്ഞ ആണ്ടിൽ അവൾ
വന്നപ്പോൾ അത കൂടെ കൊണ്ടുവന്ന, അമ്മെ, ഇ
ത എന്റെ യജമാനസ്ത്രീയുടെ തോട്ടക്കാരൻ തന്ന
ചെടി ആകുന്നു. അത ഇപ്പോൾ തൈ ആകുന്നു
എന്ന വരികിലും നിങ്ങൾ അതിനെ സൂക്ഷിച്ചാൽ
അത വളൎന്ന പൂക്കുകയും, വേദപുസ്തകത്തിലെ മ
നോഹരമായ ഒരു വാക്യത്തെ ഓൎമ്മപ്പെടുത്തുകയും
ചെയ്യും. ആയത "ഇന്ന ഇരിക്കുന്നതും നാളെ അ
ടുപ്പിൽ ഇടപ്പെടുന്നതുമായുള്ള പറമ്പിലെ പുല്ല ദൈ
വം ഇപ്രകാരം ഉടുപ്പിക്കുന്നു എങ്കിൽ, അല്പവിശ്വാ
സികളെ നിങ്ങളെ എത്രയും അധികം ഉടുപ്പിക്കും"?
എന്നുള്ളത തന്നെ. അങ്ങിനെ അമ്മെ, ബഹു വാ
ത്സല്യത്തോടുംകൂടെ ആ പൂച്ചെടിയെ വളൎത്തി. അത
എന്റെ മക്കലെക്കുറിച്ച എന്നെ ഓൎമ്മപ്പെടുത്തിയത
മാത്രമല്ല, ദൈവത്തിന്റെ സന്നിധിയിൽ തന്റെ
സ്വന്ത ജനങ്ങൾ കൈകളെയും പുഷ്പങ്ങളെയുംകാ
ൾ അധിക വിലയേറിയവരാകകൊണ്ട, ദുഃഖസമ
യത്തിൽ ദൈവത്തിൽ എൻശരണം വെക്കുന്നതി
ന്ന എന്നെ ദൈൎയ്യപ്പെടുത്തുകയും ചെയ്തു.

ൟ ചരിത്രത്തിൽ ഇനിക്ക ബഹു രസംതോന്നി
പ്പോയിഎന്നും, കുറെനേരം കൂടെയിരുന്ന അത കേ
ൾക്കുന്നതിന ഇനിക്ക മനസ്സവരാതെയിരിക്കയി
ല്ലെന്നും വായനക്കാരന്ന വിചാരിപ്പാൻ ഇടയുണ്ട,
എങ്കിലും അസ്തമനശോഭകഴിഞ്ഞ മിക്കവാറും ഇരു
ട്ട തുടങ്ങിയതകൊണ്ട എന്റെ ശിപായിക്ക എന്റെB3

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/23&oldid=180006" എന്ന താളിൽനിന്ന് ശേഖരിച്ചത്