താൾ:CiXIV138.pdf/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬

ൾ കേട്ടല്ലൊ. അവൾ കൂടക്കൂടെ ഇവിടെ രഹസ്യ
മായിട്ട വന്ന കുറെ നേരം ഇരുന്ന അവളുടെ ദുഃ
ഖങ്ങളെ എന്നോട പറകയുണ്ട. അവൾ ഇവിടെ
വന്ന വിവരം വീട്ടുകാർ അറിഞ്ഞാൽ അവൾക്ക ത
ല്ല കൊള്ളൂമെന്നും അവൾ പറയും. എന്നാൽ ഇത
വിട്ടും വെച്ച നമുക്ക സാറായുടെ കഥ പറയാം.
അവളെ ആയ വേലെക്ക അയക്കുന്ന സംഗതി
യെ പറ്റി പാതിരി സായ്പിനോട ഗുണദോഷം
ചോദിപ്പാനായിട്ട ഞാൻ ചെന്നു. അയാൾ പറ
ഞ്ഞത ഇതാകുന്നു. ബങ്കാളത്തെ പെണ്ണുങ്ങളിൽ ൟ
വേലെക്ക കൊള്ളാമെന്ന ഇനിക്ക തോന്നുന്നവർ
തുലൊം ചുരുക്കമെയുള്ളു എങ്കിലും സാറായുടെ നടപ്പ
ൟ കഴിഞ്ഞ രണ്ടാണ്ടിൽ ഞാൻ സൂക്ഷ്ഹിച്ച നോ
ക്കിയാറെ അവൾക്ക് ദൈവഭയമുണ്ടെന്നും, അവ
ൾ സ്വശക്തിയിൽ ആശ്രയിക്കാതെ അവളുടെ ര
ക്ഷിതാവിന്റെ സഹായത്തിൽ ആശ്രയിക്കുന്നു
എന്നും ഇനിക്ക നല്ല ബോധം വന്നിരിക്കുന്നു.
ദൈവം തന്നെ നിങ്ങൾക്ക എന്നും, അത നിങ്ങ
ളുടെ സ്വമേധപ്രകാരം അന്ന്വേഷിച്ചതല്ല എന്നും
തോന്നുന്നു. ആകയാൽ അവളെ വിടുക തന്നെ ന
ല്ലത എന്ന ഞാൻ ഗുണദോഷം പറയുന്നു. ഞാനും
കാൎയ്യം അങ്ങിനെ തന്നെ വേണമെന്ന വ്യവസ്ഥ
യായിട്ട ഉറച്ചും കൊണ്ട വീട്ടിൽ വന്നു. അന്ന
വൈകുന്നേരം എന്നെ വൈദ്യന്ന കൊടുപ്പാനുണ്ടാ
യിരുന്ന പണം കൊടുത്തു. ഉടനെ സാറാ പോകു
ന്നതിന വട്ടം കൂട്ടുകയും ചെയ്തു. കഴിഞ്ഞ ആണ്ടി
ൽ ക്രിസ്തു ജനിച്ച പെരുനാൾ സമയത്ത അവൾ
ഇവിടെ വന്നു. ഇനിയും ആറ എട്ട മാസത്തിനകം
സാറായുടെ യജമാനസ്ത്രീ ഇവിടെ വരുമെന്ന പാ
തിരി സായ്പ എന്ന എന്നോട പറകയാൽ എന്റെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/22&oldid=180005" എന്ന താളിൽനിന്ന് ശേഖരിച്ചത്